ad
Deshabhimani

യാത്രക്കാർ ദുരിതത്തിൽ

ഫോര്‍ട്ട് കൊച്ചി–വൈപ്പിന്‍ അഴിമുഖ കടത്തിന് ഒരു റോ റോ മാത്രം

ro_ro

ഫോർട്ട് കൊച്ചിയിൽ റോ റോ വെസലിൽ കയറാനായി വാഹനങ്ങളുടെ തിരക്ക്‌

വെബ് ഡെസ്ക്

Published on Oct 17, 2025, 02:22 AM | 1 min read

മട്ടാഞ്ചേരി


ഫോർട്ട് കൊച്ചി–വൈപ്പിൻ അഴിമുഖ കടത്തിനുള്ള റോ റോ വെസലില്‍ ഒന്ന് തകരാറിലായതോടെ യാത്രക്കാർ ദുരിതത്തിൽ. സേതു സാഗർ ഒന്ന് റോ റോ വെസലാണ് യന്ത്രത്തകരാറിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി നീക്കിയത്. സേതു സാഗർ രണ്ട് റോ റോ വെസൽ മാത്രമാണ് അഴിമുഖ കടത്തിനായി സർവീസ് നടത്തുന്നത്.


അപ്രതീക്ഷിതമായി ഒരു റോ റോ വെസല്‍ തകരാറിലായതോടെ നിരവധി യാത്രക്കാരാണ് ഇരുകരകളിലുമായി കുടുങ്ങിയത്. രാവിലെ സ്കൂളിലേക്കും ഓഫീസുകളിലേക്കും എത്തേണ്ടവര്‍ വലഞ്ഞു. പലരും നഗരം ചുറ്റി യാത്ര ചെയ്യേണ്ടിവന്നു. റോ റോ വെസല്‍ അറ്റകുറ്റപ്പണികള്‍ക്ക് ഒരാഴ്ചയെങ്കിലും എടുക്കുമെന്നാണ് വിവരം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home