ad
Deshabhimani

മൂന്നാം റോ റോ ഉടനെന്ന്‌

ro ro
വെബ് ഡെസ്ക്

Published on Jun 07, 2026, 04:00 AM | 1 min read

കൊച്ചി


കൊച്ചി കോർപറേഷന്റെ മൂന്നാം റോ - റോ സർവീസ് ഉടൻ. ഒരുമാസത്തിനകം പുതിയ റോ റോ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ്‌ പ്രതീക്ഷ. 14 ട്രക്കുകൾക്കും 12 കാറുകൾക്കും 50 യാത്രക്കാർക്കും യാത്ര ചെയ്യാൻ സൗകര്യമുണ്ട്‌.


കൊച്ചി കപ്പൽശാലയാണ്‌ കോർപറേഷനുവേണ്ടി റോ റോ നിർമിക്കുന്നത്‌.

കൊച്ചിയുടെ യാത്രാക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതിയാണ്‌ മൂന്നാം റോ റോ നിർമിക്കാൻ നടപടി സ്വീകരിച്ചത്‌. 2024 നവംബർ 13ന്‌ കപ്പല്‍ശാലയുമായി കോർപറേഷൻ കരാർ ഒപ്പിട്ട്‌ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു. കൊച്ചിയുടെ ദീർഘനാളുകളായുള്ള ആവശ്യമായിരുന്നു മൂന്നാം റോ–റോ. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലയിലുള്ളവർക്ക് എറണാകുളത്തേക്കും വൈപ്പിനിലേക്കും തിരിച്ചുമുള്ള യാത്ര കൂടുതൽ സുഗമമാകും. സിഎസ്‌എംഎൽ ആണ്‌ സാന്പത്തികസഹായം.


മേയർ വി കെ മിനിമോളുടെ നേതൃത്വത്തിൽ പ്രവർത്തന പുരോഗതി വിലയിരുത്തി. നിലവിലുള്ള റോ റോയുടെ ക്ലച്ച് സംബന്ധമായ അറ്റകുറ്റപ്പണി കെഎസ്‌ഐഎൻസി സഹകരണത്തോടെ എത്രയുംവേഗം പൂർത്തിയാക്കുമെന്ന്‌ മേയർ പറഞ്ഞു. പുതിയ റോ റോ സർവീസ് ആരംഭിക്കുന്നതോടെ നിലവിലുള്ള റോ റോകളിൽ ഓരോന്നുവീതം അറ്റകുറ്റപ്പണി നടത്താൻ ഡ്രൈ ഡോക്ക് ചെയ്യും. നൂറിലധികം വാഹനങ്ങൾക്ക് കയറാൻവിധമുള്ള സൗകര്യങ്ങളോടുകൂടിയതും ഡീസലിനുപുറമെ വൈദ്യുതികൂടി ഉപയോഗിക്കാനാകുന്ന ഹൈബ്രിഡ് റോ റോകൂടി കപ്പൽശാലയുടെ സഹായത്തോടെ പുതുതായി നിർമിക്കാൻ ഉദ്ദേശിക്കുന്നതായി ഹൈബി ഇ‍ൗഡൻ എംപി പറഞ്ഞു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home