ad
Deshabhimani

വൈപ്പിൻ–ഫോർട്ട്‌കൊച്ചി റോ റോ സർവീസ്‌ 10 മിനിറ്റ്‌ ഇടവിട്ട്‌ നടത്തണം

RO RO

ഫോർട്ട്‌ വൈപ്പിനിലേക്ക്‌ പോകാൻ വൈപ്പിൻഭാഗത്ത്‌ വരിയായി കിടക്കുന്ന 
വാഹനങ്ങൾ

വെബ് ഡെസ്ക്

Published on Jan 18, 2026, 02:03 AM | 1 min read

വൈപ്പിൻ


യാത്രാക്ലേശം പരിഹരിക്കാൻ 10 മിനിറ്റ്‌ ഇടവിട്ട് വൈപ്പിൻ–ഫോർട്ട്‌കൊച്ചി റൂട്ടിൽ റോ റോ സർവീസ് നടത്തണമെന്ന്‌ പാസഞ്ചർ അസോസിയേഷനും ജനകീയകൂട്ടായ്മയും കോർപറേഷൻ മേയർക്ക്‌ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

നിർമാണത്തിലിരിക്കുന്ന മൂന്നാം റോ റോ എത്രയും പെട്ടെന്ന്‌ നീറ്റിലിറക്കണം. പറ്റുമെങ്കിൽ 24 മണിക്കൂറും സർവീസ് നടത്തണം.


വാഹനഗതാഗതം വർധിച്ചതിനാൽ ചില സമയങ്ങളിൽ രണ്ടുകിലോമീറ്റർവരെ ക്യൂ ഉണ്ടാകും. പകൽ പന്ത്രണ്ടോടെയും രാത്രി എട്ടോടെയും ഒരു റോ റോ സർവീസ് നിർത്തിവയ്‌ക്കുന്നു. ഈ സമയം റോ റോയിൽ പോകുവാനുള്ള വാഹനങ്ങൾ കൂടിവരും.

ഇരുകരകളിലുമായി പാർക്ക്‌ ചെയ്യുന്ന വാഹനങ്ങളിൽനിന്ന്‌ മാലിന്യം റോഡിൽ തള്ളുന്നതും പതിവാണ്‌.


ഫോർട്ട് വൈപ്പിനിലേക്ക് വരേണ്ട സ്വകാര്യ ബസുകളിൽ വലിയൊരുഭാഗം സർവീസ്‌ മുടക്കുകയാണ്. വൈപ്പിനിലേക്കു പോകേണ്ടവരും തിരിച്ചുവരേണ്ടവരും ബുദ്ധിമുട്ടുന്നു. ഇതിനുപുറമേ റോഡരികിലെ വീട്ടുകാർക്ക് അവരുടെ വാഹനം പുറത്തേക്കിറക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും നിവേദനത്തിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home