കൈത്തറിയുടെ താളം നൃത്തമാക്കി റിമ കല്ലിങ്കൽ

ബിനാലെയുടെ ഭാഗമായി ‘ബോഡി ആസ് എ ലിവിങ് ലൂം: വീവിങ് സ്റ്റോറീസ് ത്രൂ മൂവ്‌മെന്റ് ദ മേക്കിങ് ഓഫ് നെയ്-ത്ത് വിഷയത്തിൽ നടി റിമ കല്ലിങ്കൽ സംവദിക്കുന്നു
കൊച്ചി
യന്ത്രവൽകൃത ഉൽപ്പാദനം വർധിക്കുന്ന കാലഘട്ടത്തിൽ പരമ്പരാഗത കരകൗശലവിദ്യകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യമോർമിപ്പിച്ച് നടി റിമ കല്ലിങ്കൽ. കൊച്ചി- മുസിരിസ് ബിനാലെയുടെ ഭാഗമായി ബാസ്റ്റ്യൻ ബംഗ്ലാവിലെ പവലിയനിൽ "ബോഡി ആസ് എ ലിവിങ് ലൂം: വീവിങ് സ്റ്റോറീസ് ത്രൂ മൂവ്‌മെന്റ് ദ മേക്കിങ് ഓഫ് നെയ്ത്ത്’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.
മാമാങ്കം ഡാൻസ് കമ്പനി വികസിപ്പിച്ചെടുത്ത
"നെയ്ത്ത്;- ഡാൻസ് ഓഫ് ദി വീവ്സ്’ വിഷ്വൽ പെർഫോമൻസ് പ്രോജക്ടിന് പിന്നിലെ സർഗാത്മക പ്രക്രിയയെക്കുറിച്ചും റിമ വിശദീകരിച്ചു. 2018-ലെ പ്രളയത്തിനുശേഷമുള്ള ചേന്ദമംഗലം കൈത്തറിയുടെ പുനരുജ്ജീവനവും ‘സേവ് ദ ലൂം' കൂട്ടായ്മയുടെ പ്രവർത്തനങ്ങളുമാണ് പ്രോജക്ടിന് പ്രചോദനമായത്. ശരീരത്തെ ഒരു ‘ജീവിക്കുന്ന തറി'യായി സങ്കൽപ്പിച്ച്, കൈത്തറി ജോലികളിലെ പ്രക്രിയകളെ ആധുനിക നൃത്തരൂപത്തിലേക്ക് എങ്ങനെ മാറ്റാമെന്ന് വിശദീകരിച്ചു.
ചേന്ദമംഗലത്തെ നെയ്‌ത്തുശാലകളിലും പരിസരങ്ങളിലും ചിത്രീകരിച്ച ചലനദൃശ്യങ്ങളിലൂടെയാണ് പ്രോജക്ട് വികസിപ്പിച്ചത്. കൊറിയോഗ്രഫർ അശ്വിൻ ഗിബിൻ ജോർജ്, ലൈറ്റിങ് ഡിസൈനർ ശ്രീകാന്ത് കാമിയോ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സേവ് ദ ലൂം ലീഡ് മെന്റർ രമേഷ് മേനോൻ മോഡറേറ്ററായി. തുടർന്ന് "നെയ്‌ത്ത്- ഡാൻസ് ഓഫ് ദി വീവ്സ്’ എന്ന നൃത്തശിൽപ്പം അവതരിപ്പിച്ചു.










0 comments