ad
Deshabhimani

കുട്ടിയുടെ ജീവൻ രക്ഷിച്ചവർക്ക് ആദരം

Respect

കിണറിൽ വീണ ഒന്നരവയസ്സുകാരിയെ രക്ഷപ്പെടുത്തിയ അധ്യാപകൻ ബെന്നിയെയും മകൻ ബെൻവിനെയും 
ഇലഞ്ഞി വിസാറ്റ് കോളേജ് ആദരിക്കുന്നു

വെബ് ഡെസ്ക്

Published on May 18, 2026, 12:50 AM | 1 min read

കൂത്താട്ടുകുളം


കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറിൽവീണ ഒന്നരവയസ്സുകാരിയെ രക്ഷപ്പെടുത്തിയ അധ്യാപകനും മകനും ഇലഞ്ഞി വിസാറ്റ് കോളേജിന്റെ ആദരവ്. തലയോലപ്പറമ്പ് ചെറുതോട്ടപുറത്ത് ബെന്നിയെയും മകൻ ബെൻവിനെയുമാണ് കോളേജ് അധികൃതർ വീട്ടിലെത്തി ആദരിച്ചത്. ബെന്നി ജോർജിന്റെ രണ്ടാമത്തെ മകൻ ഷിവിൻ ബെന്നി ഇലഞ്ഞി വിസാറ്റ് ആർട്സ് കോളേജിലെ ഒന്നാംവർഷ ബിസിഎ വിദ്യാർഥിയാണ്.


കഴിഞ്ഞ വ്യാഴം രാവിലെ തലയോലപ്പറമ്പ് ‌വടയാറിലാണ് സംഭവം. വീട്ടുമുറ്റത്ത് കിണറിനുസമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി സംരക്ഷണഭിത്തിയുടെ മുകളിൽക്കയറി.

കാൽവഴുതി കുട്ടി കിണറ്റിൽവീണു. കുട്ടിയുടെ അമ്മയും മുത്തശ്ശിയും നിലവിളിക്കുന്നതുകേട്ട് അയൽവാസിയും തൃക്കാക്കര കാർഡിനൽ ഹൈസ്കൂളിലെ അധ്യാപകനുമായ ചെറുതോട്ടപുറത്ത് ബെന്നി ജോർജും കുടുംബവും ഓടിയെത്തി. നിമിഷങ്ങൾക്കുള്ളിൽ ആഴമേറിയ കിണറിലേക്ക് ബെന്നിയും മകൻ ബെൻവിനും ഇറങ്ങി.

കുട്ടിയെ വെള്ളത്തിൽനിന്ന് എടുത്ത് പ്രാഥമികശുശ്രൂഷ നൽകിയശേഷം തലയോലപ്പറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടി സുഖം പ്രാപിച്ചതായി ബന്ധുക്കൾ അറിയിച്ചു.


പ്രിൻസിപ്പൽ ഡോ.ജെസ്റ്റിൻ ജോസ്, പിആർഒ ഷാജി ആറ്റുപുറം, ഓപ്പറേഷൻസ് മാനേജർ ഫാ.മോഹൻ ജോസഫ്, സുമിത കെ സോമൻ, മരിയ സ്കറിയ, ജിഷ എം വിജയൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home