കുളക്കോഴിക്കുഞ്ഞിന് രക്ഷകരായി ഇരട്ടസഹോദരങ്ങൾ

കാക്കനാട്
കുളക്കോഴിക്കുഞ്ഞിന് രക്ഷകരായി മൂന്നാംക്ലാസ് വിദ്യാർഥികളായ ഇരട്ടസഹോദരങ്ങൾ. ഉണിച്ചിറ വലിയപറമ്പിൽ ജസ്റ്റിന്റെ മക്കളായ ജോഹ്യാൻ, ഇസബെൽ എന്നിവരാണ് കുളക്കോഴിക്കുഞ്ഞിന് അഭയമേകിയത്. ഇരുവരും കാക്കനാട് അസീസി വിദ്യാനികേതൻ വിദ്യാർഥികളാണ്. തിങ്കൾ വൈകിട്ട് ആറിന് വീടിനുമുന്നിലെ മീൻകുളത്തിൽ വളർത്തുമീനുകളെ തിന്നാനെത്തിയതായിരുന്നു കുളക്കോഴിക്കുഞ്ഞ്.
കുളത്തിനുസമീപം ഇരുന്ന ഇതിനെ വീട്ടിലെ പൂച്ച ആക്രമിക്കുന്നതുകണ്ട് ഓടിവന്ന ജോഹ്യാനും ഇസബെലും ചേർന്ന് പൂച്ചയിൽനിന്ന് കുഞ്ഞിനെ രക്ഷിച്ചു. പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റതിനെത്തുടർന്ന് പറക്കാനാകാത്തനിലയിലായിരുന്നു ഇത്. തളർന്ന കുളക്കോഴിക്കുഞ്ഞിന് ഇവർ മരുന്നും വെള്ളവും നൽകി, മുത്തച്ഛൻ വി ആർ മോഹന്റെ സഹായത്തോടെ കൂട്ടിലാക്കി സുരക്ഷിതമാക്കി. വിവരം അറിയിച്ചതിനെത്തുടർന്ന് കോടനാട് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെത്തി കുളക്കോഴിക്കുഞ്ഞിനെ ഏറ്റുവാങ്ങി.











0 comments