ad
Deshabhimani

കനാലില്‍ വീണയാളെ 
പൊലീസ്‌ രക്ഷിച്ചു

rescue
വെബ് ഡെസ്ക്

Published on Dec 29, 2025, 12:30 AM | 1 min read


മട്ടാഞ്ചേരി

ഫോര്‍ട്ട്കൊച്ചി തുരുത്തി കനാലില്‍ വീണ ഇതരസംസ്ഥാനക്കാരനെ പൊലീസ് രക്ഷിച്ചു. ഞായർ രാവിലെ 8.30 ഓടെയാണ് സംഭവം. തുരുത്തി കനാലില്‍ ഒരാള്‍ വീണതായി ആരോ അറിയിച്ചതനുസരിച്ചാണ്‌ ഫോര്‍ട്ട്കൊച്ചി പൊലീസ്‌ സ്ഥലത്തെത്തിയത്‌. മലിനജലം നിറഞ്ഞ കനാലിൽ കഴുത്തോളം മുങ്ങിയ നിലയിലായിരുന്നു ഇദ്ദേഹം. പൊലീസുകാർ ഉടനെ കനാലിൽ ഇറങ്ങി പുറത്തെത്തിച്ചു. ഫോർട്ട്കൊച്ചി ഇൻസ്‌പെക്ടർ എം എസ് ഫൈസൽ, എസ്‌സിപിഒ ടി എം ശ്രീജിത്ത്, എഎസ്ഐ ചന്ദ്രൻ, സിപിഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.


ഇതിനിടെ, അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റയാളെ ആദ്യം താലൂക്ക് ആശുപത്രിയിലും കാലിൽ പൊട്ടലുണ്ടാകാമെന്ന സംശയത്തെത്തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇദ്ദേഹം മാനസികവെല്ലുവിളി നേരിടുന്നതായി സംശയിക്കുന്നതിനാൽ കൂടുതൽ പരിശോധന നടത്തുന്നുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home