നേപ്പാളിലെ മിന്നൽപ്രളയം: മരണസംഖ്യ 675 ആയി, രക്ഷാപ്രവർത്തനത്തിന് തടസമായി മഴ

Image Credit : REUTERS/Navesh Chitrakar
കാഠ്മണ്ഡു : നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഹിമാനി ഉരുകിവീണുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 675 പേർ മരിച്ചതായാണ് പുതിയ റിപ്പോർട്ട്. 3000ഓളം പേരെ കാണാതായിട്ടുണ്ട്. 2,400ലധികം ആളുകളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും നൂറുകണക്കിന് പേർ പരിക്കേറ്റ് ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുന്നതിനിടെ പ്രദേശത്ത് വീണ്ടും മഴ പെയ്യുന്നതിനാൽ നദികളിലെ ജലനിരപ്പ് ഉയരുകയാണ്. ബൊട്ടെകോഷി നദീതടത്തിൽ കൂടുതൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പ്രളയബാധിത പ്രദേശങ്ങളിൽ മഴയും മിന്നൽ പ്രളയം ഉണ്ടാകുമെന്ന് രാജ്യത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും കൂടുതൽ തടസമുണ്ടാക്കുമെന്നും ആശങ്ക ഉയർത്തുന്നുണ്ട്.
ടിബറ്റൻ അതിർത്തിക്കപ്പുറത്തുള്ള പ്രദേശങ്ങളെയും ദുരന്തം ബാധിച്ചിട്ടുണ്ട്. നേപ്പാൾ അതിർത്തിക്കടുത്തുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. 554 പേരെ കാണാതായതായി ടിബറ്റ് അടിയന്തര മാനേജ്‌മെന്റ് വകുപ്പ് അറിയിച്ചു. മഴയുണ്ടെങ്കിലും രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്.









0 comments