ad
Deshabhimani

ബാർകോളയ്ക്കായി വൻ നീക്കവുമായി ലിവർപൂൾ; കണ്ണഞ്ചിപ്പിക്കുന്ന തുകയ്ക്ക് കരാർ

barcola transfer

ബ്രാഡ്ലി ബാർകോള

വെബ് ഡെസ്ക്

Published on Aug 29, 2026, 09:12 PM | 1 min read

ലിവർപൂൾ: പിഎസ്ജിയുടെ ഫ്രഞ്ച് വിങ്ങർ ബ്രാഡ്ലി ബാർകോളയെ സ്വന്തമാക്കാൻ ലിവർപൂൾ കരാറിനോട് അടുക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം 23 കാരനായ താരത്തിനായി 123 ദശലക്ഷം പൗണ്ട് (ഏകദേശം 1584 കോടി രൂപ ) വരെ ലിവർപൂൾ ചെലവഴിക്കും.


ബിബിസി റിപ്പോർട്ട് പ്രകാരം 106 ദശലക്ഷം പൗണ്ട് നേരിട്ട് നൽകും. പ്രകടനവുമായി ബന്ധപ്പെട്ട ആഡ്-ഓണുകളായി 17 ദശലക്ഷം പൗണ്ട് കൂടി ലഭിച്ചേക്കും. അഞ്ച് വർഷത്തെ കരാറായിരിക്കും ബാർകോളയ്ക്ക് ലിവർപൂൾ നൽകുകയെന്നാണ് റിപ്പോർട്ട്.


2023ൽ ലിയോണിൽ നിന്ന് പിഎസ്ജിയിലെത്തിയ ബാർകോള ക്ലബിനായി 152 മത്സരങ്ങളിൽ 39 ഗോളുകളും 37 അസിസ്റ്റുകളും നേടിയിട്ടുണ്ട്. പിഎസ്ജിക്കൊപ്പം രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് ലീഗ് വൺ കിരീടങ്ങളും രണ്ട് ഫ്രഞ്ച് കപ്പ് കിരീടങ്ങളും താരം സ്വന്തമാക്കി.


മൊഹമ്മദ് സലായുടെ വിടവാങ്ങലിന് പിന്നാലെ ആക്രമണനിര ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ലിവർപൂൾ. അലക്സാണ്ടർ ഇസാക്, കോഡി ഗാക്പോ, റിയോ എൻഗുമോഹ തുടങ്ങിയവർക്കൊപ്പം ബാർകോള കൂടി എത്തുമ്പോൾ ടീമിന്റെ മുന്നേറ്റനിരയ്ക്ക് കൂടുതൽ കരുത്താകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home