അസറുദ്ദീന്റെ സെഞ്ച്വറി വെടിക്കെട്ട്; കൊല്ലത്തിന് 254 റൺസ് വിജയലക്ഷ്യം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ 20-ാം മത്സരത്തിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരെ ആലപ്പുഴ റിപ്പിൾസിന് വമ്പൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ആലപ്പുഴ 20 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 253 റൺസ് നേടി.
മുഹമ്മദ് അസറുദ്ദീന്റെ തകർപ്പൻ സെഞ്ച്വറിയാണ് ആലപ്പുഴയുടെ ഇന്നിങ്‌സിന്റെ ഹൈലൈറ്റ്. 52 പന്തിൽ 107 റൺസുമായി പുറത്താകാതെ നിന്ന അസ്ഹറുദ്ദീൻ 4 ഫോറും 8 സിക്‌സും നേടി.
സച്ചിൻ ബേബിയും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. വെറും 26 പന്തിൽ 68 റൺസുമായി പുറത്താകാതെ നിന്ന സച്ചിൻ 4 ഫോറും 7 സിക്‌സും അടിച്ചുകൂട്ടി. ഓപ്പണർ ആകാശ് സി പിള്ളയും ഒരു സിക്സും 11 ഫോറും ഉൾപ്പടെ 42 പന്തിൽ 72 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ഏരീസ് കൊല്ലത്തിനായി എജി അമൽ ഒരു വിക്കറ്റ് വീഴ്ത്തി.









0 comments