ad
Deshabhimani

എം പി പത്രോസിനെ അനുസ്‌മരിച്ചു

pathose

കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എം പി പത്രോസ് അനുസ്മരണ സമ്മേളനം സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 15, 2026, 01:44 AM | 1 min read

ആലുവ


കെഎസ്‌കെടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന എം പി പത്രോസ് അനുസ്മരണ സമ്മേളനം സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ അനുസ്‌മരണ പ്രഭാഷണം നടത്തി.


കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ്‌ എൻ സി ഉഷാകുമാരി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ടി സി ഷിബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി എം ശശി, സോമ പുരുഷോത്തമൻ, ജിഷ ശ്യാം, കെ പി അശോകൻ, ആലുവ ഏരിയ സെക്രട്ടറി ഇ എം സലിം, സിപിഐ എം ആലുവ ഏരിയാ സെക്രട്ടറി എ പി ഉദയകുമാർ, വി സലിംപി എ പീറ്റർ, പി എസ് ഷൈല എന്നിവർ സംസാരിച്ചു.


സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്ന എം പി പത്രോസിന്റെ ഒന്നാംചരമവാർഷിക അനുസ്‌മരണം ശനി വൈകിട്ട് ആറിന് വട്ടപ്പറമ്പിൽ നടക്കും. അനുസ്‌മരണത്തിന്റെ ഭാഗമായി പ്രകടനവും പൊതുസമ്മേളനവും നടക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home