കെ കെ രാജേഷ് കുമാറിനെ അനുസ്‌മരിച്ചു

ഡിവൈഎഫ്ഐ സംഘടിപ്പിച്ച കെ കെ രാജേഷ് കുമാർ അനുസ്മരണത്തിൽ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു പതാക ഉയർത്തുന്നു
അങ്കമാലി
ഡിവൈഎഫ്ഐ അങ്കമാലി മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്, ബ്ലോക്ക് കമ്മിറ്റി അംഗം, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം, ടെക്‌നോസ് പ്രഥമ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച കെ കെ രാജേഷ് കുമാറിനെ അനുസ്‌മരിച്ചു.
മേഖലാ കമ്മിറ്റി നേതൃത്വത്തിൽ നായത്തോട് സ്കൂൾ ജങ്ഷനിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തി. സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ് അനുസ്മരണ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് അർജുൻ ബാബു അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് റോജീസ് മുണ്ടപ്ലാക്കൽ, സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ്, മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, സിപിഐ എം ലോക്കൽ സെക്രട്ടറി സജി വർഗീസ്, നഗരസഭ പ്രതിപക്ഷനേതാവ്
ടി വൈ ഏല്യാസ്, യൂണിറ്റ് സെക്രട്ടറി ശരത് പി വിജയൻ തുടങ്ങിയവർ സംസാരിച്ചു.










0 comments