ഇ കെ നായനാരെ അനുസ്‌മരിച്ചു

ഇ കെ നായനാർ അനുസ്മരണദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയർത്തുന്നു
കൊച്ചി
മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന ഇ കെ നായനാരെ നാട് അനുസ്‌മരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി എസ് സതീഷ് പതാക ഉയർത്തി. കടവൂരിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷാജി മുഹമ്മദ് പതാക ഉയർത്തി. കുറുമശേരിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു.
അങ്കമാലി ഏരിയ സെക്രട്ടറി കെ പി റജീഷ് അധ്യക്ഷനായി. പനങ്ങാട് ലോക്കൽ കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലാക്കുഴയിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം എൻ എം ജോർജ് അധ്യക്ഷനായി. ഷിപ്‌യാർഡ് വർക്കേഴ്സ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ് പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി.
ഷിപ്‌യാർഡ് വർക്കേഴ്സ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി ബി പ്രമോദ് അധ്യക്ഷനായി. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസായ എസ്തോസ് ഭവനുമുന്നിൽ കേരള കർഷക സംഘം സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ പതാക ഉയർത്തി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം എ സഹീർ അധ്യക്ഷനായി.










0 comments