കാർട്ടൂൺമാൻ ഇബ്രാഹിം ബാദുഷയെ അനുസ്മരിച്ചു

കാർട്ടൂൺമാൻ ഇബ്രാഹിം ബാദുഷ അനുസ്മരണം കെഎംഇഎ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. കെ എം അബ്ദുൽ കരീം ഉദ്ഘാടനം ചെയ്യുന്നു
ആലുവ
കുഴിവേലിപ്പടി കെഎംഇഎ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച കാർട്ടൂൺ മാൻ ഇബ്രാഹിം ബാദുഷ അനുസ്മരണവും എഐ ഫിലിംമേക്കിങ് വർക്‌ഷോപ്പും പ്രിൻസിപ്പൽ ഡോ. കെ എം അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു.
ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എ എ സഹദ് അധ്യക്ഷനായി. ഉല്ലാസ് പൊന്നാടി, പെറ്റൽസ് ഗ്ലോബ് ചീഫ് കോ–ഓർഡിനേറ്റര്‍ സനു സത്യന്‍, അനീഷ് സ്വാതി എന്നിവർ എഐ ഫിലിം മേക്കിങ് വർക്‌ഷോപ് നയിച്ചു.
ലൈവ് ക്യാരിക്കേച്ചർ ഷോയിൽ കാർട്ടൂണിസ്റ്റുകളായ ബഷീർ കീഴ്ശേരി, സി ജി ജയരാജ്, പ്രിൻസ് കാർട്ടൂണിസ്റ്റ് എന്നിവർ ചിത്രങ്ങൾ വരച്ചു. ബുൾ ബുൾ തരംഗ് ഉപയോഗിച്ച് സംഗീതവിരുന്നും ഒരുക്കി. എംവിഡി എംവിഐ കെ എം നജീബ്, ചിത്രകാരൻ ആസിഫ് അലി കോമു, ഫനാൻ ബാദുഷ, ഷിയാസ് അൽസാജ്, അനസ് നാസർ എന്നിവർ സംസാരിച്ചു.










0 comments