ടി എസ് ഉല്ലാസിനെ അനുസ്മരിച്ചു

ടി എസ് ഉല്ലാസ് അനുസ്മരണ സമ്മേളനം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു
ഇരുമ്പനം
സിപിഐ എം ഏരിയ കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന ടി എസ് ഉല്ലാസിനെ സിപിഐ എം നേതൃത്വത്തിൽ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു.
ഏരിയ കമ്മിറ്റി അംഗം കെ ടി അഖിൽദാസ് അധ്യക്ഷനായി. അഡ്വ. എസ് മധുസൂദനൻ, ബി ഹരികുമാർ, ടി എം ഗിരീഷ്, കെ ടി തങ്കപ്പൻ, വിനോദ് വിജയൻ, കെ പി പൗലോസ്, കെ പി ദേവദാസ് എന്നിവർ സംസാരിച്ചു.










0 comments