പി കെ മാധവനെ അനുസ്‌മരിച്ചു

പി കെ മാധവൻ അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വൈപ്പിൻ
സിപിഐ എം വൈപ്പിൻ ഏരിയ കമ്മിറ്റി അംഗവും ചെറായി ലോക്കൽ സെക്രട്ടറിയുമായിരുന്ന പി കെ മാധവനെ അനുസ്‌മരിച്ചു. ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ചേർന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു.
പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ജയൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഡോ. കെ കെ ജോഷി, പി ബി സജീവൻ, ലോക്കൽ സെക്രട്ടറി ഇ സി ശിവദാസ്, പി കെ മാധവന്റെ ഭാര്യ ഉഷ മാധവൻ എന്നിവർ സംസാരിച്ചു.










0 comments