പി കെ കുഞ്ഞച്ചനെ അനുസ്‌മരിച്ചു

കർഷക തൊഴിലാളി യൂണിയൻ ആലുവ ഏരിയ കമ്മിറ്റി നടത്തിയ പി കെ കുഞ്ഞച്ചൻ അനുസ്‌മരണം ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്യുന്നു
ആലുവ
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ സെക്രട്ടറിയുമായിരുന്ന പി കെ കുഞ്ഞച്ചനെ വിവിധ പരിപാടികളോടെ അനുസ്‌മരിച്ചു. പതാക ഉയർത്തൽ, അനുസ്‌മരണ സമ്മേളനങ്ങൾ എന്നിവയുണ്ടായി. കെഎസ്‌കെടിയു ഉദയംപേരൂർ സൗത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണത്തിൽ ജില്ലാ സെക്രട്ടറി ടി സി ഷിബു പതാക ഉയർത്തി അനുസ്‌മരണ പ്രഭാഷണം നടത്തി.
കെഎസ്‌കെടിയു ആലുവ ഏരിയ കമ്മിറ്റി ചൂർണിക്കര അയ്യൻകാളി സാംസ്കാരിക നിലയത്തിൽ നടത്തിയ അനുസ്‌മരണം ടി സി ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുധീർ മീന്ത്രക്കൽ അധ്യക്ഷനായി.
കെഎസ്‌കെടിയു കൊച്ചി ഏരിയ കമ്മിറ്റിയുടെ ദിനാചരണം ജില്ലാ എക്സിക്യൂട്ടീവ് അംഗം എം എസ് ശോഭിതൻ ഉദ്ഘാടനം ചെയ്തു. എ കെ അനൂപ് കുമാർ അധ്യക്ഷനായി.
കെഎസ്‌കെടിയു പള്ളുരുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗം സി ടി വർഗീസ് ഉദ്ഘാടനം ചെയ്തു. വി കെ വിനയൻ അധ്യക്ഷനായി. ബിഎഡ് പരീക്ഷയിൽ മൂന്നാംറാങ്ക് നേടിയ ദിയ റഹീദിനെ അനുമോദിച്ചു.
കെഎസ്‌കെടിയു കോലഞ്ചേരി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ജില്ലാ ജോയിന്റ് സെക്രട്ടറി സി എൻ പ്രഭകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബി ജയൻ അധ്യക്ഷനായി.
കെഎസ്‌കെടിയു തൃക്കാക്കര ഏരിയ കമ്മിറ്റി കാക്കനാട് സംഘടിപ്പിച്ച പി കെ കുഞ്ഞച്ചൻ അനുസ്മരണം സംസ്ഥാന കമ്മിറ്റിയംഗം വി എം ശശി ഉദ്ഘാടനം ചെയ്തു. സി കെ ശശി അധ്യക്ഷനായി.










0 comments