ad
Deshabhimani

"രസരഞ്ജനം' സമാപിച്ചു

rasaranjanam
വെബ് ഡെസ്ക്

Published on Jun 16, 2025, 03:40 AM | 1 min read


തൃപ്പൂണിത്തുറ

കഥകളി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കഥകളി ഉത്സവം "രസരഞ്ജനം’ സമാപിച്ചു. രണ്ടാംദിവസം "ദക്ഷയാഗം' കഥകളി അരങ്ങേറി. കലാമണ്ഡലം ഹരിനാരായണൻ ദക്ഷനായും കലാമണ്ഡലം ആദിത്യൻ ശിവനായും കലാമണ്ഡലം പ്രവീൺ സതിയായും ആർഎൽവി അനന്തുമണി വീരഭദ്രനായും കലാമണ്ഡലം ആഷിക് ഭദ്രകാളിയായും ആർഎൽവി രങ്കൻ ദധീചിയായും അരങ്ങിലെത്തി.


കലാമണ്ഡലം വിശ്വാസ്, അർജുൻ രാജ് തുടങ്ങിയവർ സംഗീതവും കലാനിലയം രതീഷ്, കലാനിലയം ശ്രീവിൻ, കലാനിലയം ശ്രീകുമാർ, അജു വിജയൻ തുടങ്ങിയവർ മേളത്തിലും അകമ്പടിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home