പൊതുജനാരോഗ്യമേഖല സംരക്ഷണശൃംഖല സംഘടിപ്പിച്ചു

കളമശേരി
കേരളത്തിലെ പൊതുജനാരോഗ്യമേഖല തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പൊതുജനാരോഗ്യമേഖല സംരക്ഷണ ശൃംഖല സംഘടിപ്പിച്ചു. കേരള എൻജിഒ യൂണിയൻ, കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള ഗവ. നഴ്സസ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംരക്ഷണശൃംഖല സംഘടിപ്പിച്ചത്.
എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി സി ആർ സോമൻഅധ്യക്ഷനായി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ എസ് ഷാനിൽ, കെജിഎൻഎ ജില്ലാ സെക്രട്ടറി ടി ആർ അജിത എന്നിവർ സംസാരിച്ചു.









0 comments