"രക്തരക്ഷസ്' വരുന്നു അങ്കമാലിയിൽ

രക്തരക്ഷസ് നാടകത്തിലെ രംഗം
അങ്കമാലി
ഏരീസ് കലാനിലയം അവതരിപ്പിക്കുന്ന "രക്തരക്ഷസ്' അങ്കമാലിയിൽ പ്രദർശനത്തിനെത്തുന്നു. അങ്കമാലി കിങ്ങിണി ഗ്രൗണ്ടിൽ നവംബർ ആദ്യവാരംമുതൽ പ്രദർശനമാരംഭിക്കും. കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപദ്മനാഭനാണ് നാടകം ഒരുക്കിയിരിക്കുന്നത്.
മൾട്ടിനാഷണൽ കമ്പനിയായ ഏരീസ് ഗ്രൂപ്പുമായി ചേർന്ന് ഏരീസ് കലാനിലയം എന്ന പേരിലാണ് ഇപ്പോൾ നാടകങ്ങൾ അവതരിപ്പിക്കുന്നത്. 1973ൽ ആണ് കലാനിലയം കൃഷ്ണൻ നായർ രക്തരക്ഷസ് ആദ്യമായി രംഗത്തെത്തിച്ചത്. അന്നുമുതൽ 53 വർഷമായി തുടർച്ചയായി നാടകം അവതരിപ്പിക്കുന്നു.
സ്റ്റേജിന്റെയും എസി ഓഡിറ്റോറിയത്തിന്റെയും നിർമാണം ബുധനാഴ്ച തുടങ്ങും. നഗരസഭ ചെയർപേഴ്‌സൺ റീത്ത പോൾ കാൽനാട്ട് നിർവഹിക്കും. അന്വേഷണങ്ങൾക്ക്: 8714088850.









0 comments