ad
Deshabhimani

രക്താർബുദം ബാധിച്ച 64കാരിക്ക് 
കാര്‍ ടി–സെല്‍ തെറാപ്പിയിലൂടെ പുതുജീവൻ

rajagiri

കാര്‍ ടി–-സെല്‍ തെറാപ്പി വിജയകരമായി നടത്തിയ ആലുവ രാജഗിരി 
ആശുപത്രിയിലെ ഡോ. റോയ് ജെ പാലാട്ടി, ഡോ. നിഖിൽ എം കുമാർ എന്നിവർ നഴ്സുമാരോടൊപ്പം

വെബ് ഡെസ്ക്

Published on Mar 26, 2026, 12:40 AM | 1 min read

ആലുവ


അർബുദബാധിതർക്ക് പ്രതീക്ഷയേകുന്ന നൂതന ചികിത്സാരീതിയായ കാര്‍ ടി–സെല്‍ (കിമറിക്‌ ആന്റിജന്‍ റിസപ്‌റ്റര്‍ ടി -സെല്‍) തെറാപ്പി വിജയകരമായി നടത്തി ആലുവ രാജഗിരി ആശുപത്രി. രക്താർബുദമായ ലിംഫോമ ബാധിച്ച പുത്തൻവേലിക്കര സ്വദേശിയായ 64കാരിയിലാണ് തെറാപ്പി വിജയകരമായി നടത്തിയത്. രാജഗിരി ക്യാൻസർ സെന്ററിലെ ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗത്തിലെ ഡോ. റോയ് ജെ പാലാട്ടി, ഡോ. നിഖിൽ എം കുമാർ എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.


ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളായ ടി- സെല്ലുകളെ രോഗിയിൽനിന്ന്‌ ശേഖരിച്ച് പ്രത്യേക ലാബോറട്ടറിയിൽവച്ച് ജനിതകമാറ്റം വരുത്തി തിരികെ പ്രവേശിപ്പിക്കുന്ന രീതിയാണിത്. മാറ്റംവരുത്തിയ കോശങ്ങൾ ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ അർബുദകോശങ്ങളെമാത്രം നശിപ്പിക്കും. സാധാരണ കീമോതെറാപ്പിയോട് ശരീരം പ്രതികരിക്കാത്ത അവസ്ഥയിലാണ് കാര്‍ ടി-–സെല്‍ തെറാപ്പി പ്രയോജനപ്പെടുത്തുന്നത്.


ഒറ്റത്തവണ ചികിത്സയിൽ പാർശ്വഫലങ്ങളും രോഗം തിരികെവരാനുള്ള സാധ്യതയും ആശുപത്രിവാസവും താരതമ്യേന കുറവാണ്. രാജഗിരിയിൽ സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക അഫറിസിസ് മെഷീന്റെ സഹായത്തോടെയാണ് രക്തഘടകങ്ങൾ വേർതിരിച്ചെടുക്കുന്നത്. കാർ ടി–-സെൽ തെറാപ്പിയിൽ തുടർച്ചയായി വിജയം കൈവരിച്ച ചികിത്സാസംഘത്തെ രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി അഭിനന്ദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home