വിവർത്തന പഠനകേന്ദ്രം ആരംഭിക്കും: മന്ത്രി ആർ ബിന്ദു

കാലടി
സംസ്കൃത സർവകലാശാലയിൽ വിവർത്തന പഠനകേന്ദ്രം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. മികവിന്റെ കേന്ദ്രങ്ങളിൽ ഒന്നായി ആരംഭിക്കുന്ന കേരള ലാംഗ്വേജ് നെറ്റ്‌വർക്കിന്റെ ഉപകേന്ദ്രമായിട്ടായിരിക്കും വിവർത്തന പഠനകേന്ദ്രം തുടങ്ങുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ സംസ്കൃത സർവകലാശാലയിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റിയുടെയും ഉന്നതവിദ്യാഭ്യാസ ശിൽപ്പശാലയുടെയും ഉദ്ഘാടനം കാലടി മുഖ്യ ക്യാമ്പസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
റോജി എം ജോൺ എംഎൽഎ അധ്യക്ഷനായി. വൈസ് ചാൻസലർ പ്രൊഫ. കെ കെ ഗീതാകുമാരി മുഖ്യപ്രഭാഷണം നടത്തി. കെ എസ് അരുൺകുമാർ, ആർ അജയൻ, ഡോ. രാജൻ വർഗീസ്, ഡോ. മോത്തി ജോർജ്, ഷൈജൻ തോട്ടപ്പിള്ളി, ശാരദ മോഹൻ എന്നിവർ സംസാരിച്ചു. സർവകലാശാലയിലെ ഫൈൻ ആർട്സ് ബിരുദ വിദ്യാർഥികൾ തയ്യാറാക്കിയ പെയിന്റിങ് വൈസ് ചാൻസലർ ഉപഹാരമായി മന്ത്രിക്ക് നൽകി.









0 comments