കുസാറ്റിൽ ഇന്ന്‌ തുടങ്ങും

വരൂ കാണാം ക്വാണ്ടം സയൻസിന്റെ വിസ്മയലോകം

Quantum Science cusat

കുസാറ്റിലെ ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ ലാബിൽ 
മേരി ക്യൂറിയുടെയും ആൽബർട്ട് ഐൻസ്റ്റീന്റെയും പ്രതിമകൾ

വെബ് ഡെസ്ക്

Published on Nov 07, 2025, 02:15 AM | 1 min read


കൊച്ചി

ക്വാണ്ടം സയൻസിനെ വിദ്യാർഥികൾക്കും ജനങ്ങൾക്കും പരിചയപ്പെടുത്താൻ ‘ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ’. കുസാറ്റിൽ വെള്ളി രാവിലെ ഒന്പതിന്‌ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പ്രദർശനം ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ്‌ അധ്യക്ഷനാകും. ശാസ്ത്രസാഹിത്യ പരിഷത്ത്‌, സയൻസ് പോർട്ടൽ ലൂക്ക, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ സഹകരണത്തോടെ കുസാറ്റിലെ ശാസ്ത്ര സമൂഹകേന്ദ്രവുമായി ചേർന്നാണ്‌ പ്രദർശനം സംഘടിപ്പിക്കുന്നത്‌. സ്‌കൂളുകൾക്ക്‌ www.q.luca.co.inൽ രജിസ്റ്റർ ചെയ്യാം. വിദ്യാലയങ്ങൾക്കും വ്യക്തികൾക്കും നേരിട്ടും പ്രവേശനം നേടാം. 16ന്‌ സമാപിക്കും.


കാണാത്ത പലതും കാണാം

ഫ്ലൂറസൻസ്, സൂപ്പർ ഫ്ലൂയിഡിറ്റി, സൂപ്പർ കണ്ടക്റ്റിവിറ്റി തുടങ്ങിയ ക്വാണ്ടം പ്രതിഭാസങ്ങളും സാങ്കേതികവിദ്യകളും ശാസ്ത്രജ്ഞരുടെ സംഭാവനകളുടെയും അവതരണം ഇവിടെയുണ്ട്‌. പീരിയോഡിക് ടേബിൾ, ആറ്റം ഘടന, ഓർബിറ്റൽ തിയറി, സബ് ആറ്റോമിക് പാർട്ടിക്കിളുകൾ, സെമികണ്ടക്ടറുകൾ തുടങ്ങിയവയും. ‘രാമൻ പ്രഭാവ’വും ഉൾപ്പെടെ കാണാത്ത പലതും നേരിൽ കാണാം. ഹോളോഗ്രാം, സിമുലേഷനുകൾ, വെർച്വൽ റിയാലിറ്റി, ലേസർ, സ്‌ഫെറിക്കൽ പ്രൊജക്‌ഷൻ തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയാണ്‌ പ്രദർശനം. പരീക്ഷണങ്ങൾ, ഇൻസ്റ്റലേഷനുകൾ, മാതൃകകൾ, പാനലുകൾ എന്നിവ കൂടാതെ മത്സരങ്ങളുമുണ്ട്‌. വിശദീകരിക്കാൻ സയൻസ് കമ്യൂണിക്കേറ്റർമാരുമുണ്ട്‌.


കലാസൃഷ്ടികളും

ടി കെ രാധ, ബിബ ച‍ൗധരി തുടങ്ങിയ ഇന്ത്യൻ വനിതാശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന ശ്രീജ പള്ളത്തിന്റെ ശിൽപ്പങ്ങൾ, ക്വാണ്ടം സയൻസിലെ ഇന്ത്യൻ സംഭാവനകൾ പരിചയപ്പെടുത്തുന്ന ആർ യദുനാഥിന്റെ പെയിന്റിങ് പരമ്പര, ജസ്റ്റിൻ ജോസഫ് ഒരുക്കുന്ന ഐൻസ്റ്റൈനും മേരിക്യൂറിയും തുടങ്ങിയ കലാസൃഷ്ടികളുമുണ്ട്‌. പ്രഭാഷണം, പാനൽ ചർച്ച, സയൻസ് ബാൻഡ് തുടങ്ങിയ അനുബന്ധപരിപാടികളും നടക്കും.


സ്വാഗതം ചെയ്യാൻ 
ക്വാണ്ടം പൂച്ച

ക്വാണ്ടം സയൻസിനെ വിശദീകരിക്കാൻ എർവിൻ ഷ്രോഡിങ്ങർ ആവിഷ്കരിച്ച ‘ക്വാണ്ടം പൂച്ച' സ്വാഗതം ചെയ്യുന്ന വിധമാണ് പ്രദർശനമൊരുക്കിയിട്ടുള്ളത്. ഒമ്പത് വിഷയങ്ങളിലായി 45 പ്രദർശനവും 30 പരീക്ഷണങ്ങളും സ്റ്റാളുകളിലുണ്ട്‌. ക്വാണ്ടം ശതാബ്ദി വർഷത്തിന്റെ ഭാഗമായാണ്‌ പ്രദർശനം.



deshabhimani section

Related News

View More
0 comments
Sort by

Home