Deshabhimani

അടച്ചുപൂട്ടിയ ആശുപത്രിയിലെ ജീവനക്കാർ ഒത്തുകൂടി

'Pulse of Life'

ഫാക്ടിന്റെ ജെഎൻഎം ആശുപത്രി മുൻ ജീവനക്കാർ സംഘടിപ്പിച്ച ‘ജീവസ്പന്ദനം' സംഗമം

വെബ് ഡെസ്ക്

Published on Nov 16, 2026, 02:48 AM | 1 min read

കളമശേരി


ഫാക്ടിന്റെ മുൻ ആശുപത്രിജീവനക്കാരുടെ സംഗമം ‘ജീവസ്പന്ദനം' സംഘടിപ്പിച്ചു.


2004ൽ ഫാക്ട് ജെഎൻഎം ആശുപത്രിയിൽ ജോലിചെയ്തിരുന്ന ഡോക്ടർമാർ, നഴ്സുമാർ, ലാബ്, എക്സ്റേ, ഫാർമസി തുടങ്ങി വിവിധവിഭാഗം ജീവനക്കാർ എന്നിവർ കളമശേരി സീപാർക്ക് ഹോട്ടലിൽ ഒത്തുകൂടി. ആശുപത്രി സ്ഥാപിതമായതിന്റെ 60–ാംവർഷത്തിലായിരുന്നു 75 ഓളം പേരുടെ ഒത്തുചേരൽ.


ഫാക്ട് കൈയൊഴിഞ്ഞതോടെ നിർബന്ധിത വിആർഎസ് നടപ്പാക്കി. മെഡിക്കൽ സൂപ്രണ്ടടക്കം അഞ്ച് ഡോക്ടർമാരും ഏതാനും ജീവനക്കാരും അന്ന് പടിയിറങ്ങി. നിർബന്ധിത വിരമിക്കലിന് കീഴടങ്ങാൻ തയ്യാറാകാതിരുന്നവരെ കമ്പനിയുടെ വിവിധ ഡിപ്പാർട്ടുമെന്റുകളിലേക്ക് മാറ്റി.


സാങ്കേതികവിഭാഗം ജീവനക്കാരെ പഠിച്ചതൊഴിലുമായി ബന്ധമില്ലാത്ത മാർക്കറ്റിങ് മേഖലകളിലേക്ക് മാറ്റി പ്രതികാരം ചെയ്തു. ആശുപത്രിയുടെ ഒരുഭാഗം എൻസിസി ഓഫീസായും ഒപി ഡിപ്പാർട്ടുമെന്റ് മെൻസ് ഹോസ്റ്റലായും മാറി. പഴയ ഐപി കെട്ടിടം കാടുകയറി നശിക്കുകയാണ്. മുൻ മെഡിക്കൽ സൂപ്രണ്ട് കല്യാണി മേനോൻ ‘ജീവസ്പന്ദനം’ ഉദ്ഘാടനം ചെയ്തു. 80 പിന്നിട്ട നഴ്സ് ഏലിയാമ്മയെ ആദരിച്ചു. കോ–ഓർഡിനേറ്റർ പി എസ് അനിരുദ്ധൻ, സംഘാടകസമിതി ട്രഷറർ ഒ പി പ്രദീപ്, ഡോക്ടർമാരായ നാരായണൻ, വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home