ആൽമരം നട്ട് പ്രതിഷേധിച്ചു

തകർന്നുകിടക്കുന്ന തിരുവാണിയൂർ–വെട്ടിക്കൽ റോഡിൽ കേരള ദർശനവേദിയുടെ നേതൃത്വത്തിൽ ആൽമരം നട്ട് പ്രതിഷേധം എ പി മത്തായി ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
തകർന്നുകിടക്കുന്ന തിരുവാണിയൂർ–വെട്ടിക്കൽ റോഡിൽ കേരള ദർശനവേദിയുടെ നേതൃത്വത്തിൽ ആൽമരം നട്ട് പ്രതിഷേധിച്ചു. ദർശനവേദി സംസ്ഥാന ചെയർമാൻ എ പി മത്തായി ഉദ്ഘാടനം ചെയ്തു.
കെ ഒ ജോർജ്, എൻ കെ മത്തായി, എൻ കെ കുമാരൻ, കെ വി കുമാരൻ, വി പി റോയി എന്നിവർ സംസാരിച്ചു. ദിവസവും നൂറുകണക്കിനാളുകളും വാഹനങ്ങളും കടന്നുപോകുന്ന റോഡ് നവീകരണത്തിന്റെ പേരിൽ പൊളിച്ചിട്ട് മാസങ്ങളായി. ഇതിലൂടെ കാൽനടയാത്രപോലും ദുരിതത്തിലാണ്.
വെയിലത്ത് പൊടിയും മഴയത്ത് കുഴികളിൽ ചെളിയും നിറഞ്ഞുകിടക്കുന്നത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കി. വ്യപാരികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തുവന്നിട്ടും പൊതുമരാമത്തുവകുപ്പിന്റെ അനാസ്ഥ തുടരുകയാണ്.










0 comments