രാസവളം വിലവർധന: കർഷകസംഘം പ്രതിഷേധിച്ചു

രാസവളം വിലവർധനയ്‌ക്കെതിരെ കർഷകസംഘം കളമശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ട് കവലയിൽ നടന്ന പ്രതിഷേധം
കളമശേരി
കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹനയങ്ങൾമൂലം രാസവളംവില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് കർഷകസംഘം കളമശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ട് കവലയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എം കെ ബാബു ഉദ്ഘാടനം ചെയ്തു.
ടി പി ഷാജി, പി എ അബൂബക്കർ, സോണിയ സുരേഷ്, എ ജെ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.










0 comments