ad
Deshabhimani

നവജാതശിശുസംഗമം

NEW BORN

ശ്രീസുധീന്ദ്ര ആശുപത്രിയില്‍ സംഘടിപ്പിച്ച നവജാതശിശുസംഗമം ഡോ. എം എം ഹനീഷ് 
കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 21, 2026, 03:26 AM | 1 min read

കൊച്ചി


കച്ചേരിപ്പടി ശ്രീസുധീന്ദ്ര ആശുപത്രിയില്‍ നവജാതശിശുസംഗമം സംഘടിപ്പിച്ചു. എറണാകുളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എം എം ഹനീഷ് ഉദ്ഘാടനംചെയ്തു.


നവജാതശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനും പരിപാലനത്തിനും ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ്‌ ശിശുരോഗവിദഗ്‌ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് നവജാതശിശുസംഗമം സംഘടിപ്പിക്കുന്നത്‌.


ശ്രീസുധീന്ദ്ര ആശുപത്രിയില്‍ കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ജനിച്ച കുട്ടികളുടെ സംഗമമാണ് സംഘടിപ്പിച്ചത്. ഡോ. എം ഐ ജുനൈദ് റഹ്‌മാന്‍, ഡോ. രാമനന്ദ പൈ, മനോഹര്‍ പ്രഭു എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home