ad
Deshabhimani

കൊളംബിയ 
ഇന്ന്‌ വിധിയെഴുതും

COLUMBIA FLAG
വെബ് ഡെസ്ക്

Published on Jun 21, 2026, 04:26 AM | 1 min read

ബൊഗോട്ട: കൊളംബിയയിൽ രണ്ടാംവട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ്‌ ഞായറാഴ്ച നടക്കും. ഭരണകക്ഷിയായ ഇടതുപക്ഷസഖ്യം ഹിസ്റ്റോറിക്‌ പാക്‌ടിന്റെ സ്ഥാനാർഥി ഇവാൻ സെപെഡയും തീവ്രവലതുപക്ഷ സ്ഥാനാർഥി അബെലാർഡോ ഡി ലാ എസ്‌പ്രിയേലയും തമ്മിൽ നേരിട്ടുള്ള മത്സരം. അമേരിക്കക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുന്ന നിലവിലെ പ്രസിഡന്റ്‌ ഗുസ്‌താവോ പെത്രോയുടെ പിൻഗാമിയായാണ്‌ സെപെഡ ജനവിധി തേടുന്നത്‌.

മെയ്‌ 31-ന് നടന്ന ആദ്യവട്ട തെരഞ്ഞെടുപ്പിൽ എസ്‌പ്രിയേല 43.74 ശതമാനവും ഇവാൻ സെപേദ 40.90 ശതമാനവും വോട്ടാണ്‌ നേടിയത്‌. 50 ശതമാനത്തിലധികം വോട്ട് ആർക്കും ലഭിക്കാത്തതിനാലാണ് രണ്ടാംവട്ട തെരഞ്ഞെടുപ്പ്‌. സംഘർഷസാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home