ad
Deshabhimani

print edition അഹമ്മദാബാദ് വിമാനാപകടത്തിലെ വൈദ്യുത തകരാർ മറച്ചുവച്ചു ; സിമുലേറ്റർ പരിശോധന 
നടത്തണമെന്ന്‌ പൈലറ്റുമാർ

Aeroplane.jpg
avatar
സ്വന്തം ലേഖകൻ

Published on Jun 21, 2026, 04:03 AM | 1 min read

ന്യ‍ൂ‍ഡൽഹി : അഹമ്മദാബാദ്‌ വിമാനാപകടത്തെ സംബന്ധിച്ച്‌ ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്ന്‌ പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ പൈലറ്റ്‌സ്‌ (എഫ്‌ഐപി). എയർക്രാഫ്‌റ്റ്‌ ആക്‌സിഡന്റ്‌ ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ(എഎഐബി) അന്തിമ അന്വേഷണ റിപ്പോർട്ട് പുറത്തുവിടുന്നതിന് മുൻപ് കൃത്യമായ സിമുലേറ്റർ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. പ്രാഥമിക റിപ്പോർട്ട്‌ സംഘടന തള്ളി. വിമാനത്തിന്റെ രണ്ട് എൻജിനുകളും നിലയ്ക്കുംമുമ്പ് വലിയൊരു വൈദ്യുത തകരാർ ഉണ്ടായെന്നും ഇത്‌ ഇടക്കാല റിപ്പോർട്ടിൽ മറച്ചുവച്ചതായും എഫ്‌ഐപി പ്രസിഡന്റ്‌ സി രൺധാവ പറഞ്ഞു.

പൈലറ്റുമാരുടെ മേൽ കുറ്റംചുമത്തി അന്വേഷണം അവസാനിപ്പിക്കാൻ സാധ്യതയുണ്ട്‌. അപകടത്തിന്‌ മുൻപ്‌ കോക്‌പിറ്റിൽ നിന്നുയർന്ന മുന്നറിയിപ്പും റിപ്പോർട്ടിലില്ല. വിമാനത്തിന്റെ പിൻഭാഗത്ത്‌ താരതമ്യേന കേടുപാടുകൾ കുറവാണ്‌. എന്നാൽ പിൻഭാഗത്ത്‌ ഘടിപ്പിച്ച ബ്ലാക്ക്‌ ബോക്‌സിന്‌ വലിയ തോതിൽ കേടുസംഭവിച്ചെന്ന്‌ പറയുന്നു. ഇതിൽ സുക്ഷ്‌മപരിശോധനയുണ്ടാവണം. ആവശ്യങ്ങൾ എഎഐബി തള്ളിയതിനെത്തുടർന്ന്‌ സമാന പരിശോധന ബോയിങ്‌ 787 പ്ലാറ്റ്‌ഫോം ഉപയോഗിച്ച്‌ എഫ്‌ഐപി നടത്തി. സിമുലേറ്ററിൽ 10 പരീക്ഷണങ്ങളാണ്‌ നടത്തിയത്‌. അടിയന്തര ഘട്ടങ്ങളിൽ വൈദ്യുതിയും ഹൈഡ്രോളിക് മർദ്ദവും വീണ്ടെടുക്കാൻ സഹായിക്കുന്ന ‘റാം എയർ ടർബൈൻ' പ്രവർത്തനക്ഷമമാകാൻ, രണ്ട് എൻജിനും ഓഫായശേഷം 18 സെക്കൻഡ് ആവശ്യമാണ്‌.

എന്നാൽ, നാല് സെക്കൻഡിനുള്ളിൽ ഇത്‌ പ്രവർത്തനക്ഷമമായെന്ന്‌ ഇടക്കാല റിപ്പോർട്ട്‌ പറയുന്നതായും രൺധാവ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home