ad
Deshabhimani

പ്രധാൻ രാജിവയ്ക്കുംവരെ പിന്നോട്ടില്ല: ഡൽഹിയിൽ രാത്രിയും പാറ്റപ്രതിഷേധം

ajp
വെബ് ഡെസ്ക്

Published on Jun 21, 2026, 03:31 AM | 1 min read

ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കുംവരെ പിന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി കോക്രോച്ച്‌ ജനതാ പാർടിയുടെ രണ്ടാംഘട്ട പ്രതിഷേധം. രാജിവരെ ജന്തർമന്തറിൽ സമരമിരിക്കുമെന്ന്‌ സിജെപി സ്ഥാപകൻ അഭിജീത്ത്‌ ദീപ്‌കെ പറഞ്ഞു. ശനി പകൽ ഒന്നിന്‌ ആരംഭിച്ച പ്രതിഷേധത്തിന്‌ വൈകിട്ട് അഞ്ചുവരെയാണ്‌ അനുമതിയുണ്ടായിരുന്നത്‌. സമയം ന‍ീട്ടിനൽകണമെന്നാവശ്യപ്പെട്ട്‌ ദീപ്‌കെ ഡൽഹി പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഒഴിഞ്ഞുപോകാൻ പൊലീസ്‌ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ തയ്യാറായില്ല. രാത്രി വൈകിയും പ്രതിഷേധം തുടർന്നു. ജൂൺ ആറിന്‌ എത്തിയതിനെക്കാൾ ആളുകൾ ശനിയാഴ്ചയെത്തി.

സിജെപിയുടെ ക്ഷണപ്രകാരം എസ്‌എഫ്‌ഐ, ഐസ, എഐഎസ്‌എഫ്‌ ഉൾപ്പെടെയുള്ള സംഘടനയുടെ പ്രവർത്തകരും സമരത്തിലുണ്ട്‌. എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌, സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക് ഉൾപ്പെടെ പങ്കാളിയായി. ബലമായി ഒഴിപ്പാക്കാനുള്ള ശ്രമത്തെ പ്രവർത്തകർ ചെറുത്തു. മൈക്കും ലൈറ്റും പൊലീസ്‌ വിഛേദിച്ചു. വെള്ളവും തടഞ്ഞു. പ്രാഥമികാവശ്യങ്ങൾക്കായി പ്രതിഷേധസ്ഥലത്തുനിന്ന്‌ മാറിയവരെ പിന്നീട്‌ അവിടേക്ക്‌ കടക്കുന്നത്‌ തടഞ്ഞു. മാധ്യമനിയന്ത്രണവുമുണ്ടായി. പ്രതിഷേധത്തെ തുടർന്ന്‌ വൈദ്യുതി പുനഃസ്ഥാപിക്കേണ്ടിവന്നു.

ദേശീയപതാകയും ഗാന്ധിജിയുടെയും അംബേദ്‌കറിന്റേയും ചിത്രവുമായാണ്‌ അഭിജീത്ത്‌ വേദിയിലെത്തിയത്‌. നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന്‌ ആത്മഹത്യചെയ്ത വിദ്യാർഥികളുടെ ചിത്രത്തിൽ ആദരാഞ്ജലിയർപ്പിച്ചു. പ്ലെയ്‌റ്റും സ്‌പൂണുമായും പ്രതിഷേധക്കാർ എത്തി. സമരമുഖത്തേക്ക്‌ ഗോദി മാധ്യമങ്ങളെത്തി പ്രകോപനപരമായ ചോദ്യംചോദിക്കുന്നത്‌ തുടർന്നു. പ്രവർത്തകർ ഇതിനെതിരെ പ്രതികരിച്ചതോടെ ഇവരെ മാറ്റി. പാറ്റകളെ നേരിടാൻ ഡൽഹി പൊലീസിനോപ്പം കേന്ദ്രസേനയും രാവിലെമുതൽ തന്പടിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home