വാട്ടർ അതോറിറ്റി ജീവനക്കാർ പ്രതിഷേധിച്ചു

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി നടത്തിയ ധർണ സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
പൊതു സ്ഥലംമാറ്റം നടപ്പാക്കുക, വാട്ടർ അതോറിറ്റിയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ധർണ നടത്തി.
സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനംചെയ്തു. വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം എസ് കവിത അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ എം സഗീർ, സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഷീബ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ കെ ജിജു, ജിന്റോ ജോർജ്, ടി കെ സൗമ്യ എന്നിവർ സംസാരിച്ചു.










0 comments