മൂവാറ്റുപുഴ ജനറൽ ആശുപത്രി
ദിവസവും എത്തുന്നത് 1000 രോഗികള്‍

മൂവാറ്റുപുഴ താലൂക്കാശുപത്രിയിലെ തിരക്ക്
മൂവാറ്റുപുഴ
മഴക്കാലരോഗങ്ങളും പകർച്ചവ്യാധികളും മൂലം ജനങ്ങൾ പകച്ചു നിൽക്കുമ്പോൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിൽ ആവശ്യത്തിന് ജീവനക്കാരും ഡോക്ടർമാരും ഇല്ല. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഇടുക്കി ജില്ലയിൽനിന്നുവരെ രോഗികൾ ചികിത്സയ്ക്കെത്തുന്നു. വൈകിട്ട് ആറുമുതൽ രാത്രി 12വരെ ഒരു ദിവസം ആയിരത്തോളം പേരാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. അത്യാഹിതവിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്.
നഴ്സുമാരും മറ്റ് ജീവനക്കാരും കുറവാണ്. വിവിധ വിഭാഗങ്ങളിലായി 27 ഡോക്ടർമാരാണ് ആശുപത്രിയിലുള്ളത്. 44 നഴ്സുമാരുള്ളതിൽ പലരുടെയും ഒഴിവ് നികത്തിയിട്ടില്ല. മറ്റ് ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. ആശുപത്രിയുടെ സുഗമമായ നടത്തിപ്പിനും ചികിത്സ സേവനം ഉറപ്പുവരുത്തുന്നതിനും ചുമതലയുള്ള മൂവാറ്റുപുഴ നഗരസഭ കൗൺസിലും മാത്യു കുഴൽ നാടൻ എംഎൽഎയും തിരിഞ്ഞുനോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.










0 comments