ad
Deshabhimani

പിറവം ആറ്റുതീരം പാർക്ക് ഇടിഞ്ഞു

piravom park

പിറവം ​പാഴൂർ ആറ്റുതീരം പാർക്ക് പുഴയിലേക്ക് ഇടിഞ്ഞുതാണനിലയിൽ

avatar
സ്വന്തം ലേഖകൻ

Published on Aug 18, 2026, 03:38 AM | 1 min read

പിറവം


​പാഴൂർ ആറ്റുതീരം പാർക്ക് പുഴയിലേക്ക് ഇടിഞ്ഞുതാണു. തിങ്കൾ രാവിലെ 9.30 ഓടെയാണ് സംഭവം. കനത്ത മഴയിൽ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്ന്‌ പാർക്ക്‌ മുങ്ങിയിരുന്നു. വെള്ളമിറങ്ങി അഞ്ച് ദിവസം കഴിഞ്ഞാണ് തീരത്തെ മണ്ണിടിഞ്ഞ് കരിങ്കൽക്കെട്ട്‌ അടക്കം പാർക്കിന്റെ വലിയൊരുഭാഗം പുഴയിലേക്ക് പതിച്ചത്. പാർക്കിലെ നടപ്പാതകളും ഇരിപ്പിടങ്ങളും ഓപ്പൺ ജിം, അലങ്കാര പനകൾ, സംരക്ഷണഭിത്തികൾ എന്നിവ ഉൾപ്പെടെ പുഴയിലേക്ക് വീണു. തീരത്ത് കൂടുതൽ ഭാഗങ്ങൾ ഇടിയാൻ സാധ്യതയുണ്ട്‌. ഇ‍ൗ സമയം ഇവിടെ സന്ദർശകർ ഉണ്ടായിരുന്നില്ലെന്ന്‌ അധികൃതർ പറഞ്ഞു.


നഗരസഭ, റവന്യു അധികൃതർ പ്രദേശം അപകടമേഖലയായി പ്രഖ്യാപിച്ച് പ്രവേശനം നിരോധിച്ചു.​ദിവസേന നൂറുകണക്കിന് ആളുകളെത്തുന്ന പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാണ് പാഴൂർ ആറ്റുതീരം പാർക്ക്. മൂവാറ്റുപുഴയാറിന്റെ തീരം കെട്ടിയുയർത്തിയാണ് പാർക്ക് നിർമിച്ചത്. 2012ൽ നിർമിച്ച കരിങ്കൽക്കെട്ടിനു മുകളിലാണ് വിവിധ ഘട്ടങ്ങളായി പാർക്കിന്റെ കമാനങ്ങളും പടിക്കെട്ടുകളും വേലികളുമെല്ലാം പണിതത്. ​


തിരച്ചിൽ 
നടത്തണം


ആറ്റുതീരം പാർക്ക് തകർന്ന സംഭവത്തിൽ ആളപായം ഉണ്ടായോ എന്ന് ഊർജിതമായി അന്വേഷിക്കണമെന്ന് എൽഡിഎഫ് മുനിസിപ്പൽ സമിതി ആവശ്യപ്പെട്ടു. തിങ്കൾ രാവിലെയാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്. ഓപ്പൺ ജിമ്മിൽ വ്യായാമത്തിനും ഇവിടെ നടക്കാനുംമറ്റുമായി രാവിലെമുതൽ നിരവധിപേർ വരുന്ന ഭാഗത്താണ് അപകടം. ദുരന്തനിവാരണസേനയും അഗ്‌നി രക്ഷാസേനയും അടിയന്തരമായി തിരച്ചിൽ നടത്തണമെന്ന് സ്ഥലം സന്ദർശിച്ച നേതാക്കൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home