അഭിമന്യു കൊലക്കേസ്: ഇന്ന് പരിഗണിക്കും

കൊച്ചി: അഭിമന്യു കൊലക്കേസ് ചൊവ്വാഴ്ച പരിഗണിക്കും. ജില്ലാക്കോടതിയിലെ അഭിഭാഷകസമരം കണക്കിലെടുത്ത് കേസ് ചൊവ്വാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു. വിചാരണസമയക്രമം ഇന്ന് തീരുമാനിച്ചേക്കും.
ഇന്ത്യൻശിക്ഷാനിയമത്തിലെ 323-ാംവകുപ്പ് (മനപ്പൂർവം പരിക്കേൽപ്പിക്കൽ) ഉൾപ്പെടുത്തിയ അധിക കുറ്റപത്രം 13ന് പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികളെ വായിച്ചുകേൾപ്പിച്ചിരുന്നു. വിചാരണ നാലുമാസത്തിനകം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം. കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘംചേരൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. ജെ ഐ മുഹമ്മദ്, ആരിഫ് ബിൻ സലിം, റിയാസ് ഹുസൈൻ, ബിലാൽ സജി, ഫറൂഖ് അമാനി, പി എം റെജീബ്, അബ്‌ദുൾ നാസർ, ആദിൽ ബിൻ സലിം, ഷിഫാസ്, സഹൽ, ജിസാൽ റസാഖ്, മുഹമ്മദ് ഷഹിം, സനീഷ്, ഫായിസ്, തൻസിൽ, സനിദ് എന്നിവരാണ് പ്രതികൾ. പ്രതികൾക്കെതിരെ 2018 സെപ്തംബർ 25നാണ് കുറ്റപത്രം സമർപ്പിച്ചത്.










0 comments