Deshabhimani

റേഷൻ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക; ഡിസംബർ മൂന്നിന് പാർലമെന്റ് മാർച്ച്

ration shop
വെബ് ഡെസ്ക്

Published on Oct 07, 2026, 06:39 PM | 1 min read

തിരുവനന്തപുരം: രാജ്യത്തെ റേഷൻ വിതരണ സമ്പ്രദായം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഡിസംബർ മൂന്നിന് ഓൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പാർലമെന്റ് മാർച്ച് നടത്തും. നവംബർ രണ്ടിന് സംസ്ഥാനത്തെ എല്ലാ താലുക്കുകൾ കേന്ദ്രീകരിച്ച് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സൂചനാ സമരം നടത്തുവാനും, തിരുവനന്തപുരത്തെ എജി ഓഫീസിലേക്ക് നവംബർ 24നു ധർണ നടത്തുവാനും തൃശൂരിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോ​ഗം തീരുമാനിച്ചു.


രാജ്യത്ത് മഞ്ഞ, പിങ്ക്, കാർഡുകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡയറക്ട് പേയ്മെന്റ് ട്രാൻസ്ഫർ സിസ്റ്റം നടപ്പാക്കാനുള്ള നീക്കങ്ങൾ പാചക വാതക സബ്സിഡി പോലെ അവതാളത്തിലേക്ക് കൂപ്പുകുത്തുമെന്ന ആശങ്കയിലാണ്. വേൾഡ് ഫുഡ് പോഗ്രാം നിർദേശ പ്രകാരം പ്രതിമാസം ആളോഹരി 13.5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ നൽകണമെന്ന് നിർദേശിക്കുമ്പോൾ അതിദരിദ്രവിഭാഗമായ അന്ത്യോദയ അന്നയോജന വിഭാഗങ്ങളുടെ 35 കിലോഗ്രാം പ്രതിമാസ റേഷൻ ഉൾപ്പെടെ വെട്ടി കുറക്കാനാണ് നീക്കം. മുൻഗണനാ വിഭാഗമായ പിഎച്ച്എച്ച്,(പിങ്ക്) എഎവൈ (മഞ്ഞ) കാർഡുകാരുടെ സ്മാർട്ട് പിഡിഎസ് ഇ-പെയ്മെന്റ് സിസ്റ്റം സബന്ധിച്ചുള്ള സാങ്കേതിക വിജ്ഞാനങ്ങളില്ലാത്തവരുടെ റേഷനുകളും പാഴാകുന്നതാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.


യോ​ഗത്തിൽ ജോണീ നെല്ലൂർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി,അഡ്വ: ജോൺസൺ വിളവിനാൽ, ട്രഷറർ നാലകത്ത് മുഹമ്മദാലി, ബി.ഉണ്ണികൃഷ്ണപിള്ള ചെങ്ങന്നൂർ, പി.ഡി.പോൾ, ശിശുപാലൻ കോട്ടയം, ആന്റണി, ,വി.ജോസഫ് വൈക്കം, പവിത്രൻ കൊയിലാണ്ടി, ജയകൃഷ്ണൻ കിഴക്കേടത്ത് തിരുരങ്ങാടി, മോഹനൻ ഭരണിക്കാവ്, ബേബി തോമസ്, ഇ ശ്രീജൻ, ഇസ്ഹാഖ് വൈപ്പിൻ , വല്ലാഞ്ചിറ സക്കീർ, ഷാജി യവനാർ കുളം, ടി.കെ. ആരിഫ്, ഉണ്ണി കുറ്റിപുറം, കെ.പി. അശ്റഫ് , ബാവ പടിക്കൽ , ശ്രീജ വടകര, ധനകുമാർ തിരുവനന്തപുരം. പറക്കുളം സലാം,രവീന്ദ്രൻ കൊയിലാണ്ടി, ജയചന്ദ്രൻ പത്തനംതിട്ട , ജയലക്ഷ്മി, മുരളി വൃന്താവനം, അച്ചുതൻ കുട്ടി പാലക്കാട്, സന്തോഷ് കുമാർ കോട്ടയം, എസ്.എം.റജി ഇടുക്കി, ഷെല്ലി പുതുശ്ശേരി, രാമാനുജൻ തൃശൂർ ജിമ്മി തോമസ് കോട്ടയം എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home