Deshabhimani

കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കം

KSRTC CARGO
വെബ് ഡെസ്ക്

Published on Oct 07, 2026, 06:56 PM | 1 min read

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി. ഡൽഹിയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലെത്തിച്ച ഒരു ടൺ മൊബൈൽ ഫോണുകൾ ആദ്യ സർവീസായി കെഎസ്ആർടിസി വാടകക്ക് എടുത്ത ട്രക്കിൽ ആലുവയിലേക്ക് കയറ്റി അയച്ചു.


തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സിപി ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.


ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ നടപ്പാക്കിവരുന്ന കാർഗോ സേവന മാതൃക പഠിച്ചാണ് കെഎസ്ആർടിസിയും ഈ മേഖലയിലേക്ക് കടന്നത്. വെറ്റ് ലീസിനെടുത്ത അഞ്ച് ട്രക്കുകളാണ് നിലവിൽ കാർഗോ സംവിധാനത്തിനായി ഉപയോഗിക്കുന്നത്.


ചടങ്ങിൽ വാർഡ് കൗൺസിലർ ഷീബ പാട്രിക് അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി സിഎംഡി ഡോ പി.എസ് പ്രമോജ് ശങ്കർ, ചീഫ് എയർപോർട്ട് ഓഫിസർ പി കെ അജു, സ്കോർപ്പിയോൺ ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർമാരായ ഡി വിജയൻ, അഭിലാഷ് വിജയൻ, അസറ്റ് ഇൻഫ്രാസ്ട്രെക്ചർ ഹെഡ് കെ.എസ് ഷിബുകുമാർ, ലീഡ് കാർഗോ ഹെഡ് ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home