Deshabhimani

​ഗ്യാനേഷ് കുമാറിന്റെ രാജി: ഒക്ടോബർ 10ന്റെ പ്രക്ഷോഭം വിജയിപ്പിക്കുക- ഇടത് യുവജന സംഘടനകൾ

Strike AI
വെബ് ഡെസ്ക്

Published on Oct 07, 2026, 07:49 PM | 1 min read

ന്യൂഡൽഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട്‌ ഒക്ടോബർ 10ന് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് ഇടത് യുവജന സംഘടനകൾ ആഹ്വാനം ചെയ്തു.


ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിച്ച രീതിയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകളാണ് ഉയരുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ ചുമതലപ്പെടുത്തപ്പെട്ട ഒരു ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷൻ. അതിന്റെ വിശ്വാസ്യത നിലനിൽക്കുന്നത് അതിന്റെ സ്വതന്ത്ര സ്വഭാവം, പക്ഷപാതരഹിതമായ പ്രവർത്തനം, ജനങ്ങളുടെ വിശ്വാസം എന്നിവയിലൂടെയാണ്. നിലവിലെ തെരഞ്ഞെടുപ്പ് കമീഷണറുടെ നടപടികൾ ഈ സ്ഥാപനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. അതിനാൽ ​ഗ്യാനേഷ് കുമാറിന്റെ രാജി അനിവാര്യമാണ്.


രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പശ്ചാത്തലങ്ങൾക്കതീതമായി ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണത്തിനായി ജനങ്ങൾ ഒരുമിച്ചുചേരുകയാണ്. എന്നാൽ, ന്യായമായ ആശങ്കകൾ പരിഹരിക്കുന്നതിന്അടിച്ചമർത്തലിലൂടെ നേരിടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെപോലും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.


ഈ സാഹചര്യത്തിൽ, ജനാധിപത്യ പ്രസ്ഥാനത്തെ കൂടുതൽ ശക്തമാക്കുന്നതിനായാണ് ഒക്ടോബർ 10ന് സമരം പ്രഖ്യാപിച്ചത്. പരമാവധി പ്രവർത്തകരെ സമരത്തിൽ പങ്കെടുപ്പിക്കുമെന്ന് ഡിവൈഎഫ്ഐ, എഐവൈഎഫ്, ആർവൈഎ, ആർവൈഎഫ്, എഐഡിവൈഒ, എഐവൈഎൽ- എന്നീ സംഘടനകൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home