Deshabhimani

കച്ചവടതാൽപ്പര്യം മറനീക്കി പുറത്ത്‌; മൃഗശാല സ്വകാര്യവൽക്കരിക്കുമെന്ന്‌ മന്ത്രി ജനീഷ്‌

O J Janeesh
വെബ് ഡെസ്ക്

Published on Oct 07, 2026, 08:50 PM | 1 min read

തിരുവനന്തപുരം: മൃഗശാല മാറ്റുന്നതിനുപിന്നിൽ യുഡിഎഫിന്‌ കച്ചവടതാൽപ്പര്യമാണെന്ന്‌ വ്യക്തമാക്കി മന്ത്രി. മൃഗശാലാവികസനത്തിന് സ്വകാര്യപങ്കാളിത്തം തേടുമെന്ന്‌ മന്ത്രി ഒ ജെ ജനീഷ് മ്യൂസിയം, മൃഗശാലവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷം സമാപനസമ്മേളനത്തിൽ പറഞ്ഞു. ​


സ്വകാര്യപങ്കാളിത്തത്തോടെ മ്യൂസിയം വകുപ്പിലെ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുമെന്നുള്ളതിലൂടെ സർക്കാരിന്റെ സ്വകാര്യവൽക്കരണ അജൻഡയാണ്‌ പുറത്തായത്‌. മൃഗങ്ങളുടെ പരിപാലനം നിശ്ചിതകാലത്തേക്ക് സ്‌പോൺസർ ചെയ്യാൻ സ്വകാര്യവ്യക്തികളെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.


നഗരത്തിന്റെ പൈതൃകസ്വത്തായ മൃഗശാല മാറ്റുന്നതിനെതിരെ വ്യാപകപ്രതിഷേധമാണുള്ളത്‌. യുഡിഎഫ്‌ സർക്കാരിന്റേത്‌ കച്ചവടതാൽപ്പര്യമാണെന്നും വൻകിട കോർപറേറ്റുകൾക്ക്‌ നഗരത്തിന്റെ കണ്ണായ സ്ഥലം തീറെഴുതിനൽകാനാണ്‌ നീക്കമെന്നും ആരോപണം ഉയർന്നിരുന്നു.


ഇത്‌ സ്ഥിരീകരിക്കുന്നതാണ്‌ മന്ത്രിയുടെ വാക്കുകൾ. കൗൺസിലർ കെ ആർ ക്ലീറ്റസ് അധ്യക്ഷനായി. മ്യൂസിയം, മൃഗശാലവകുപ്പ് ഡയറക്ടർ പി എസ്‌ മഞ്ജുളാദേവി സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home