പോണ്ടിച്ചേരിയിൽ എസ്എഫ്ക്ക് ചരിത്ര വിജയം: വിദ്യാർഥി കൗൺസിൽ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും പിടിച്ചെടുത്തു

പുതുച്ചേരി: പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥി കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം. സർവകലാശാല വിദ്യാർഥി കൗൺസിൽ പ്രസിഡന്റായി എസ്എഫ്ഐ പാനലിൽ മത്സരിച്ച അരുന്ധതി ജി നാഥും സെക്രട്ടറിയായി പി നല്ലസെൽവനും തെരഞ്ഞെടുക്കപ്പെട്ടു. കെ യുവരാജ്, കെ ഗോപിക എന്നിവർ വൈസ് പ്രസിഡന്റായും പ്രവേശ് ജോയിന്റ് സെക്രട്ടറിയായും വിജയിച്ചു.
പോണ്ടിച്ചേരി സർവകലാശാലാ വിദ്യാർഥി കൗൺസിൽ തെരഞ്ഞെടുപ്പിന്റെ രണ്ട് ഘട്ടത്തിലും എസ്എഫ്ഐ ഉജ്വല വിജയമാണ് നേടിയത്. വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കും പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തുന്ന നവലിബറൽ നയങ്ങൾക്കും വർഗീയ രാഷ്ടരീയത്തിനുമെതിരെയുള്ള ശക്തമായ തിരിച്ചടിയാണ് എസ്എഫ്ഐയുടെ വിജയം.
ജെൻ സിയുടെ ശക്തമായ നിലപാടാണ് എസ്എഫ്ഐയുടെ ജയത്തിലൂടെ വ്യക്തമാക്കുന്നത്. നിലവിലുള്ള എല്ലാ ജനാധിപത്യ വിരുദ്ധ വ്യവസ്ഥിതികൾക്കും എതിരെയാണ് എസ്എഫ്ഐയുടെ പോരാട്ടം. ജന്തർ മന്തറിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ശക്തികൾ പ്രക്ഷോഭം നടത്തുന്നന്ന സാഹചര്യത്തിൽ കൂടിയാണ് സർവകലാശാലകളിൽ എസ്എഫ്ഐ വിജയക്കൊടിയുയർത്തുന്നത്.
എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ
അശോക് കുമാർ ജയവേൽ
സഞ്ജയ് വി
നിവേദ് എം
ജെയ്ക് എം തോമസ്
ആഷിഖ് ഹുസൈൻ ഭട്ട്
കദീജ സദാരുദ്ധീൻ
അനഘ എം പി
നരപക അക്ഷിത
ഡമാഫി എഫ് ലാമിൻ
കവിയ എം









0 comments