Deshabhimani

യൂത്ത് ടെസ്റ്റിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ തന്മയ് ബലോദ; 14 വിക്കറ്റ് വീഴ്ത്തി ലോക റെക്കോർഡ്

TANMAI

തന്മയ് ബലോദ

വെബ് ഡെസ്ക്

Published on Oct 07, 2026, 08:47 PM | 1 min read

അഹമ്മദാബാദ്: ഓസ്‌ട്രേലിയ അണ്ടർ-19 നെതിരായ രണ്ടാം യൂത്ത് ടെസ്റ്റിൽ ഇന്ത്യയുടെ തന്മയ് ബലോദയ്ക്ക് ചരിത്രനേട്ടം. ഒരു യൂത്ത് ടെസ്റ്റ് മത്സരത്തിൽ 14 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറെന്ന ലോക റെക്കോർഡാണ് ഹരിയാനയിൽ നിന്നുള്ള ഇടംകൈ സ്പിന്നർ സ്വന്തമാക്കിയത്.


ആദ്യ ഇന്നിങ്സിൽ 32 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ബലോദ ഓസ്‌ട്രേലിയ 174 റൺസിന് പുറത്താക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഇന്ത്യ മറുപടി ഇന്നിങ്സിൽ 315 റൺസ് നേടി 141 റൺസിന്റെ ലീഡ് സ്വന്തമാക്കി.


രണ്ടാം ഇന്നിങ്സിൽ 41 റൺസ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ ബലോദ ഓസ്‌ട്രേലിയയെ തകർത്തു. 26 റൺസിനിടെ മൂന്ന് വിക്കറ്റും പിന്നീട് 98 റൺസിനിടെ എട്ട് വിക്കറ്റും വീണു. ബ്ലേക്ക് കാറ്റിൽ 63 റൺസ് നേടിയെങ്കിലും ഓസ്‌ട്രേലിയക്ക് തോൽവി ഒഴിവാക്കാനായില്ല.


മത്സരത്തിൽ 73 റൺസ് വഴങ്ങി 14 വിക്കറ്റാണ് ബലോദ നേടിയത്. ഇതോടെ യൂത്ത് ടെസ്റ്റ് ചരിത്രത്തിലെ മികച്ച മത്സര ബൗളിങ് പ്രകടനത്തിനും അദ്ദേഹം ഉടമയായി. ന്യൂസിലൻഡിന്റെ ടിം സൗത്തി 2006-07 ൽ നേടിയ 92 റൺസിന്‌ 12 വിക്കറ്റ് ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്.


രണ്ടാം ഇന്നിങ്സിലെ 8-41 പ്രകടനത്തോടെ യൂത്ത് ടെസ്റ്റിലെ മികച്ച ഇന്നിങ്സ് ബൗളിങ് പ്രകടനങ്ങളുടെ പട്ടികയിൽ ബലോദ മൂന്നാം സ്ഥാനത്തുമെത്തി. 9-57 എന്ന പ്രകടനവുമായി ഇന്ത്യയുടെ ആശിഷ് ഡബ്ല്യു സെയ്ദിയാണ് റെക്കോർഡ് പട്ടികയിൽ ഒന്നാമത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home