ഇൻഫാന്റിനോയെ വിമർശിച്ചു; ഫിഫ ചീഫ് ഓപ്പറേറ്റിങ് ഓഫീസറെ പുറത്താക്കി

കെവിൻ ലാമൂർ
ജനീവ: ലോകകപ്പ് അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഇൻഫാന്റിനോയുടെ 'ഫിഫ ഫോർവേഡ് എന്റർപ്രൈസ്' (FFE) പദ്ധതിയെ പരസ്യമായി വിമർശിച്ചതിന് പിന്നാലെ ഫിഫ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കെവിൻ ലാമൂറിനെ പുറത്താക്കി.
'ഫിഫ ഫോർവേഡ് എന്റർപ്രൈസ്' പദ്ധതി “വഞ്ചനാപരമായ രീതിയിലാണ് ഇൻഫാന്റിനോ ഭരണസംവിധാനത്തിന് മുന്നിൽ അവതരിപ്പിച്ചതെന്ന്” ലാമൂർ ആരോപിച്ചിരുന്നു. പദ്ധതിയെ എതിർത്തതിന്റെ പേരിൽ ജോലി നഷ്ടപ്പെട്ടാലും അത് അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആഗസ്ത് 17ന് ഫിഫയുമായുള്ള ലാമൂറിന്റെ ഔദ്യോഗിക ബന്ധം അവസാനിച്ചതായി സെക്രട്ടറി ജനറൽ മാറ്റിയാസ് ഗ്രാഫ്സ്ട്രോം ജീവനക്കാരെ അറിയിച്ചു. രണ്ട് വർഷത്തെ സേവനത്തിന് നന്ദി അറിയിച്ച ഫിഫ, കൂടുതൽ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.
ഇൻഫാന്റിനോയുടെ പദ്ധതിക്കെതിരെ രംഗത്തെത്തിയ ലാമൂറിനൊപ്പം മുതിർന്ന ഉപദേഷ്ടാവ് കാർലോസ് കോർഡെയ്‌റോയും രാജിവച്ചിരുന്നു. പദ്ധതിയുടെ പരാജയത്തിന് പിന്നാലെ വിവിധ ഫുട്ബോൾ അസോസിയേഷനുകളിൽ നിന്ന് ഇൻഫാന്റിനോ കടുത്ത സമ്മർദം നേരിടുന്നതിനിടെയാണ് ലാമൂറിനെ പുറത്താക്കിയത്









0 comments