ad
Deshabhimani

ആർഎസ്എസ് പരിപാടിയുടെ ഉദ്ഘാടകൻ ലീഗ് നേതാവ്

Muslim League leader RSS event.jpg
വെബ് ഡെസ്ക്

Published on Aug 18, 2026, 08:19 AM | 1 min read

കൊണ്ടോട്ടി: ആർഎസ്എസ് പരിപാടിയിൽ ഉദ്ഘാടകനായി മുസ്ലിംലീഗ് നേതാവ്. സേവാഭാരതിയുടെ റോഡ് ശുചീകരണ പരിപാടിയാണ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ സി അബ്ദുറഹ്മാൻ ഉദ്‌ഘാടനംചെയ്‌തത്‌. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സേവാഭാരതി ചെറുകാവ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്‌. മുന്പ്‌ മുസ്ലിംലീഗ്‌ കൊണ്ടോട്ടി മണ്ഡലം ജനറൽ സെക്രട്ടറിയായിരുന്നു പി കെ സി അബ്ദുറഹ്മാൻ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതോടെയാണ്‌ ചുമതലയൊഴിഞ്ഞത്‌. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home