ad
Deshabhimani

സ്ഫോടകവസ്തു കണ്ടെത്തിയ കെ 9 നായ ഡോണിക്ക് സൈനിക ബഹുമതി

DONY AWARD

ഡോണി

വെബ് ഡെസ്ക്

Published on Aug 18, 2026, 08:54 AM | 1 min read

ന്യൂഡൽഹി: നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ (NSG) കെ 9 യൂണിറ്റിലെ നായ ഡോണിക്ക് സ്വാതന്ത്ര്യദിനത്തിൽ 'ചീഫ് ഓഫ് ആർമി സ്റ്റാഫ് കമൻഡേഷൻ കാർഡ്' നൽകി ആദരിച്ചു. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്ന ഡോണിയുടെ പ്രവർത്തന മികവ്,വിശ്വാസ്യത, മികച്ച പരിശീലനം എന്നിവ പരിഗണിച്ചാണ് ബഹുമതി.


2025 നവംബറിൽ ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ നടന്ന സുരക്ഷാ പരിശോധനകളിൽ ഡോണി നിർണായക പങ്കുവഹിച്ചിരുന്നു. സ്ഫോടനം നടന്ന സ്ഥലത്തും ഫരീദാബാദിലെ ഖണ്ഡാവാലിയിൽ സംശയാസ്പദമായ വാഹനത്തിലും പരിശോധന നടത്തി സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചത് ഡോണിയാണ്.


“നാല് കാലുകളുള്ള പോരാളി” എന്നാണ് എൻഎസ്ജി ഡോണിയെ വിശേഷിപ്പിച്ചത്. നിർണായക സുരക്ഷാ ഓപ്പറേഷനുകളിലെ ധൈര്യവും പ്രവർത്തനസജ്ജതയും സംഘടന പ്രത്യേകം പ്രശംസിച്ചു.


അതേസമയം, ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ ഭീകരവിരുദ്ധ ഓപ്പറേഷനിൽ പങ്കെടുത്ത ആർമി നായ ടൈസണും സൈനിക ബഹുമതി നേടി. ഭീകരരുടെ ഒളിത്താവളം കണ്ടെത്താനും സൈനികർക്ക് ആക്രമണത്തിന് ആവശ്യമായ വിവരങ്ങൾ നൽകാനും ടൈസൺ സഹായിച്ചിരുന്നു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home