ഹോർമുസ് പ്രതിസന്ധി; ബ്രെന്റ് ക്രൂഡ് വില 91 ഡോളർ കടന്നു

ലണ്ടൻ : പശ്ചിമേഷ്യയിൽ സംഘർഷം അവസാനിക്കുമെന്നുള്ള പ്രതീക്ഷകൾ ദുർബലമായതോടെ ചൊവ്വാഴ്ച എണ്ണവില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില 27 സെന്റ് അഥവാ 0.3 ശതമാനം ഉയർന്ന് ബാരലിന് 91.14 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയിൽ വില 42 സെന്റ് ഉയർന്ന് ബാരലിന് 85.04 ഡോളറിലെത്തി. ജൂലൈ 31ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 85.37 ഡോളറിലെത്തിയതിന് ശേഷമാണ് നിലവിലെ നിരക്കിലെത്തിയത്.
ഹോർമുസ് കടലിടുക്ക് ഉൾപ്പെടെ നിരവധി പ്രധാന വിഷയങ്ങളിൽ യുഎസും ഇറാനും കടുത്ത ഭിന്നതയിലാണ്. ജലപാതയുടെ നടത്തിപ്പ് സംബന്ധിച്ച് ഇറാൻ നിലവിൽ ഒമാനുമായി ചർച്ചകൾ നടത്തുന്നുണ്ട്. അതേസമയം ഇറാന് മേലുള്ള യുഎസ് ഉപരോധത്തിൽ ഇടപെട്ടാൽ ഒമാനെ ബോംബ് വെയ്ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
പശ്ചിമേഷ്യൻ സംഘർഷം ഊർജ വിതരണത്തെ തടസപ്പെടുത്തിയതിനാൽ ഈ വർഷം അസംസ്കൃത എണ്ണയുടെ വില ഏകദേശം 50% വർധിച്ചു. എന്നിരുന്നാലും ഉൽപാദകർ ഹോർമുസ് കടലിടുക്ക് വഴി എണ്ണ നീക്കുന്നതിനും അന്താരാഷ്ട്ര വിപണികൾക്ക് വിതരണം ചെയ്യുന്നതിനും കൂടുതൽ ഫലപ്രദമായ വഴികൾ കണ്ടെത്തുന്നുണ്ട്.









0 comments