ആലപ്പുഴ കൊലപാതകം: വയോധികനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് 13കാരിയായ കൊച്ചുമകൾ

ഹരിപ്പാട്: വാടകവീടിനുള്ളിൽ ഗൃഹ നാഥൻ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കരുവാറ്റ പഞ്ചായത്ത് സ്നേഹാചാര്യ കോളേജിനു സമീപം മാടപ്പുരക്കൽ പടീറ്റതിൽ വീട്ടിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന അമ്പലപ്പുഴ സ്വദേശി ശിവൻകുട്ടി ചെട്ടിയാരെ (67)ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നിൽ ശിവൻകുട്ടിയുടെ കൊച്ചുമകളാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ 13 വയസുകാരി പെൺകുട്ടിയെയും കൊലപാതകം നടത്തിയ പ്രായപൂർത്തിയാകാത്ത മൂന്നു പേരെയും പോലീസ് അറസ്റ്റുചെയ്തു. പെൺകുട്ടിയാണ് കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
കൊല്ലം സ്വദേശികളായ പ്രതികൾ കൊലപാതക ദൃശ്യം പ്രതികൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാട്ടിക്കൊടുത്തുവെന്നും കൊലപാകത്തിനുശേഷം വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ പ്രതികൾ അപഹരിച്ചുവെന്നും പൊലീസ് പറയുന്നു. ഇതു വിറ്റിട്ട് പെൺകുട്ടിക്ക് ഐ ഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനായിരുന്നു ലക്ഷ്യം.
ഭാര്യ സരസ്വതി ഇളയ മകൾ ശ്രീകലയുടെ പ്രസവവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മുതൽ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിലായിരുന്നു. രണ്ടു ദിവസമായി ശിവൻകുട്ടി ചെട്ടിയാർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മൂന്നുവർഷമായി ഇവിടെ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിന് അയൽക്കാരുമായി കാര്യമായ ബന്ധമില്ല.
ശിവൻകുട്ടി ചെട്ടിയാർ അമ്പലപ്പുഴ സ്വദേശിയും ഭാര്യ സരസ്വതി കൊല്ലം സ്വദേശിനിയുമാണ്. ശശികല, ശ്രീ കല എന്നീ രണ്ടു പെൺമക്കളാണുള്ളത്. വിവാഹിതരായി ഇവർ കുടുംബത്തോടൊപ്പം വിദേശത്താണ്. ഇളയ മകൾ ശ്രീകല പ്രസവത്തിനായി നാട്ടിലെത്തിയതാണ്. സകൈകാലുകൾകൂട്ടിക്കെട്ടി അതിക്രൂരമായാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്.









0 comments