ad
Deshabhimani

നീറ്റ് തട്ടിപ്പ്: വിദ്യാർഥി പ്രക്ഷോഭത്തിന് നേരെ പൊലീസ് അതിക്രമം; ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

Supreme Court
വെബ് ഡെസ്ക്

Published on Aug 18, 2026, 06:37 AM | 1 min read

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ വിദ്യാർഥികള്‍ നടത്തിയ പ്രക്ഷോഭങ്ങൾക്ക് നേരെ ഉണ്ടായ ക്രൂരമായ പൊലീസ് അടിച്ചമർത്തലുകൾക്കെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് കേൾക്കുന്നത്.


പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തുന്ന അമിതാധികാര പ്രയോഗവും അതിക്രമങ്ങളും തടയാൻ കർശന മാർഗനിർദേശങ്ങൾ കൊണ്ടുവരുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമായി ഉറപ്പുനൽകുന്നുണ്ടെന്നും പ്രക്ഷോഭം അമിതമായ പൊലീസ് ബലപ്രയോഗത്തെ ന്യായീകരിക്കുന്നില്ലെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.


ദില്ലിയിൽ സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ നടന്ന പോലീസ് വേട്ടയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുന്ന കാര്യത്തിൽ ഇന്ന് കോടതി അന്തിമ ഉത്തരവിട്ടേക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home