മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു

മാനദണ്ഡങ്ങൾ അവഗണിച്ച് ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട്
മാനദണ്ഡങ്ങൾ പാലിക്കാതെയും രാഷ്‌ട്രീയ പ്രേരിതവുമായ സ്ഥലമാറ്റത്തിൽ ജീവനക്കാർ പ്രതിഷേധിച്ചു. ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സർവീസ് സംഘടനകൾ കലക്ടറേറ്റിൽ മാർച്ചും ധർണയും നടത്തി.
റവന്യൂ വകുപ്പിൽ വിരമിക്കാൻ ഒമ്പതുമാസംമാത്രം ശേഷിക്കുന്ന വനിതാ ജീവനക്കാരിയെയും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ജീവനക്കാരനെയും വിദൂരപ്രദേശങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്.
എഫ്എസ്ഇടിഒ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ എ അൻവർ, ജില്ലാ സെക്രട്ടറി ഡി പി ഡിപിൻ എന്നിവർ സംസാരിച്ചു.
ജോയിന്റ് കൗൺസിൽ നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എ അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന അധ്യക്ഷനായി.
ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ നടത്തിയ രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റത്തിനെതിരെ ജീവനക്കാർ പ്രകടനം നടത്തി. എറണാകുളം റീജണൽ ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിക്ക് മുന്നിലായിരുന്നു പ്രതിഷേധം. എൽഡി ടെക്നീഷ്യൻമാരായ ജില്ലയിൽനിന്നുള്ള ജീവനക്കാരെ തിരുവനന്തപുരത്തേക്കും അതേസമയം, തിരുവനന്തപുരത്തുകാരെ എറണാകുളത്തേക്കും മാറ്റിനിയമിച്ചു. ജില്ലയ്ക്ക് പുറത്തേക്കുള്ള സ്ഥലംമാറ്റങ്ങൾ ജീവനക്കാരുടെ അപേക്ഷയും വ്യക്തിപരമായ സാഹചര്യങ്ങളും പരിഗണിച്ചാണ് നടപ്പാക്കാറുള്ളത്. ജീവനക്കാരുടെ അപേക്ഷയില്ലാതെയാണ് സ്ഥലംമാറ്റം നടത്തിയത്.
രാഷ്‌ട്രീയപ്രേരിതമായി സ്ഥലംമാറ്റുന്ന നടപടിക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും എഫ്എസ്ഇടിഒ ഭാരവാഹികൾ വ്യക്തമാക്കി.











0 comments