ഓട്ടോത്തൊഴിലാളികൾ പ്രതിഷേധിച്ചു

ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ എറണാകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി വി എ സക്കീർ ഹുസൈൻ ഉദ്‌ഘാടനം ചെയ്യുന്നു
കൊച്ചി
ഉൗബർ, റാപ്പിഡോ ഓൺലൈൻ സർവീസുകളുടെ പേരിൽ നടത്തുന്ന അനധികൃത ബൈക്ക്, ടാക്സി സർവീസിനെതിരെ എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) എറണാകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ പ്രതിഷേധപ്രകടനവും ധർണയും സംഘടിപ്പിച്ചു.
അസോസിയേഷൻ ജില്ലാ സെക്രട്ടറി വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഡ്വ. ഇ എം സുനിൽകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം ആർ സോമൻ, ജില്ലാ ട്രഷറർ ഇ പി സുരേഷ്, ടി ഡി ബാബു എന്നിവർ സംസാരിച്ചു.
പൊലീസ് വെരിഫിക്കേഷനോ ടാക്സി പെർമിറ്റോ ഹെൽത്ത് കാർഡോ ഇല്ലാതെയാണ് ഇത്തരം വാഹനങ്ങൾ നഗരത്തിൽ സർവീസ് നടത്തുന്നത്. ഇത് യാത്രക്കാർക്ക് മതിയായ സുരക്ഷ നൽകുന്നില്ലെന്നും ഇത്തരം കാര്യത്തിൽ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോപം സംഘടിപ്പിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.










0 comments