കൃഷിഭൂമി തരംമാറ്റുന്നതിനെതിരെ പ്രതിഷേധമാർച്ച്

എടവനക്കാട് വാച്ചാക്കൽ ചാൽ കൃഷിഭൂമി തരംമാറ്റുന്നതിൽ പ്രധിഷേധിച്ച് കെഎസ്‌കെടിയു വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാടശേഖരത്തിലേക്ക് നടത്തിയ മാർച്ച്
വൈപ്പിൻ
എടവനക്കാട് പഞ്ചായത്തിൽ വാച്ചാക്കൽ ചാൽ കൃഷിഭൂമി തരംമാറ്റുന്നതിൽ പ്രതിഷേധിച്ച് കെഎസ്‌കെടിയു വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാടശേഖരത്തിലേക്ക് മാർച്ച് നടത്തി. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് പി വി ബാബു അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ കെ ജോഷി, വൈസ് പ്രസിഡന്റ് സി കെ മഹേഷ്, സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ലോക്കൽ സെക്രട്ടറി കെ യു ജീവൻമിത്ര, എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ എ സാജിത് എന്നിവർ സംസാരിച്ചു.










0 comments