ad
Deshabhimani

മാലിന്യം ഒഴുക്കുന്നു

ബ്രഹ്‌മപുരത്തെ ഫ്ലാറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തി

Protest march

ബ്രഹ്മപുരം കെന്റ്‌ മഹൽ ഫ്ലാറ്റിൽനിന്ന്‌ മാലിന്യം ഒഴുക്കുന്നതിൽ പ്രതിഷേധിച്ച് ആക് ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ച്

വെബ് ഡെസ്ക്

Published on May 14, 2026, 12:50 AM | 1 min read

പുത്തൻകുരിശ്


ബ്രഹ്‌മപുരം കെന്റ്‌ മഹൽ ഫ്ലാറ്റിൽനിന്നും മാലിന്യം ഒഴുക്കുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഫ്ലാറ്റിലേക്ക് മാർച്ച് നടത്തി. ഫ്ലാറ്റിൽനിന്നുള്ള മാലിന്യം റോഡിലേക്കും വ്യക്തികളുടെ ഭൂമിയിലേക്കും കടമ്പ്രയാറിലേക്കും ഒഴുക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം.


പാടത്തിക്കര തുരുത്തിൽനിന്നാരംഭിച്ച മാർച്ച് ഫ്ലാറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം ജില്ലാ പഞ്ചായത്തംഗം ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ എം ബി യൂനസ് അധ്യക്ഷനായി. ചെയർമാൻ ടി എസ് നവാസ്, വടവുകോട് ബ്ലോക്ക് പഞ്ചായത്തഗം സി എം ജോയി, വടവുകോട്–പുത്തൻകുരിശ് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ജൈസൽ ജബ്ബാർ, ബിന്ദു പൗലോസ്, പി എം കരിം, എൻ വി വാസു, കെ എ അബ്ദുൽ ബഷീർ, സി എം നാസർ എന്നിവർ സംസാരിച്ചു.


കഴിഞ്ഞ 10 വർഷമായി ഫ്ലാറ്റിൽനിന്നുള്ള മാലിന്യം റോഡിലേക്കും പരിസരപ്രദേശങ്ങളിലേക്കും ഒഴുക്കി തുടങ്ങിയിട്ട്. ഇതുമൂലം പരിസരത്തെ കിണറുകളും ജലസ്രോതസുകളും കടമ്പ്രയാറും മാലിന്യം നിറഞ്ഞിരിക്കുകയാണെന്നും ഇവിടെ ദുർഗന്ധം വമിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ സമരത്തിനിറങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home